Wednesday, June 20th, 2018

നദാലിന് യുഎസ് ഓപ്പണ്‍ കിരീടം

യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം നേടിയ നദാലിന്റെ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.

Published On:Sep 11, 2017 | 8:52 am

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം നേടിയ നദാലിന്റെ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.
കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ആന്‍ഡേഴ്‌സണെതിരെ തീര്‍ത്തും ഏകപക്ഷീയമായാണ് നദാല്‍ ജയിച്ചുകയറിയത്. 6-3 6-3, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. മത്സരം രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്നു. നദാലും ആന്‍ഡേഴ്‌സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു.

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    2 hours ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

  • 8
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 9
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍