Saturday, July 21st, 2018

ആണവായുധ ഭീഷണി; ഹവായ് ദ്വീപില്‍ അപായമണി സ്ഥാപിച്ചു

ഉത്തര കൊറിയന്‍ ആണവാക്രമണ സമയത്ത് ആളുകളെ അറിയിക്കാനാണ് പുതിയ അപായമണി സ്ഥാപിച്ചത്.

Published On:Dec 2, 2017 | 9:04 am

ഹവായ്: ഉത്തരകൊറിയന്‍ ആണവായുധ ഭീഷണി നിലനില്‍ക്കുന്ന യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപില്‍ ആണവാക്രമണ മുന്നറിയിപ്പ് സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിച്ചു. ആണവാക്രമണ സമയത്ത് ആളുകളെ അറിയിക്കാനാണ് പുതിയ അപായമണി സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ സൈറണ്‍ മുഴക്കി. എല്ലാ മാസത്തിലെയും ആദ്യ പ്രവൃത്തി ദിവസം സിഗ്‌നല്‍ സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശീതയുദ്ധത്തിന്റെ അന്ത്യത്തിന് ശേഷം ഇതാദ്യമായാണ് ആണവ മുന്നറിയിപ്പു തിരിച്ചറിയാനുള്ള സൈറണ്‍ മുഴക്കുന്നത്. അണവായുധത്തെ നേരിടാന്‍ ഹവായ് പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരെ പുറപ്പെടുവിച്ചിരുന്നു. അണുബോംബ് വീണാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എന്തൊക്കെ രക്ഷാനടപടികളാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചേരുകയെന്നതും ഇതില്‍ പറയുന്നുണ്ട്. ബോംബ് വീണാല്‍ 12 മുതല്‍ 15 മിനിറ്റിനിടയില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2009ല്‍ ഉത്തരകൊറിയ ഹവായ് ദ്വീപില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. അന്ന് ഒബാമ ഭരണകൂടം ഉത്തരകൊറിയക്കെതിരെ സേനാവിന്യാസം ശക്തമാക്കിയിരുന്നു. മിസൈലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഹവായ് ദ്വീപില്‍ ക്രമീകരിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    20 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    59 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും