Wednesday, May 22nd, 2019

യുഎസില്‍ വെടിവെപ്പ്; വിദ്യാര്‍ത്ഥി മരിച്ചു

സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്.

Published On:May 8, 2019 | 9:51 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊളോറോഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. പതിനെട്ടുകാരനായ വിദ്യാര്‍ഥി മരിച്ചു. ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടുവിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്റ്‌സ് റാഞ്ചിലെ സ്റ്റെം സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായെത്തിയ വിദ്യാര്‍ഥികള്‍ രണ്ടു ക്ലാസുകളില്‍ കയറി വെടിവെക്കുകയായിരുന്നു.
വെടിവെച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ ജീവനക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച വിദ്യാര്‍ഥിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് സൂചന. അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. പോലീസ് ഉടന്‍ എത്തിയതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

 

LIVE NEWS - ONLINE

  • 1
    3 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്