Wednesday, April 24th, 2019

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിന്റെ പതനമെന്ന് പ്രവചനങ്ങള്‍

ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം.

Published On:Nov 7, 2018 | 8:01 am

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരെരഞ്ഞെടുപ്പാണിത്. ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ തെരെഞ്ഞെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം.
കഴിഞ്ഞ 50 വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ. പാര്‍ലമെന്റിലെ ഇരുസഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലേക്ക് 435 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ഏറ്റവുമധികം ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 80ലധികം ഇന്ത്യന്‍ വംശജര്‍ ഇത്തവണ ജനവിധി തേടുന്നു. സൊമാലിയന്‍ വംശജയായ ഇല്‍ഹാര്‍ ഉമറും പലസ്തീനിയന്‍ വംശജയായ റാഷിദ താലിബുമാണ് ജനിവിധി തേടുന്ന മുസ്ലിം സ്ത്രീകള്‍. ഇരുവരും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥികളാണ്. മലയാളിയായ പ്രമീള ജയപാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം