Saturday, January 19th, 2019

യുഎസില്‍ ഭരണ പ്രതിസന്ധി തുടരുന്നു

രാജ്യത്തെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു

Published On:Dec 28, 2018 | 10:22 am

വാഷിംഗ്ടണ്‍: യു.എസിലെ ഭരണപ്രതിസന്ധി അയവില്ലാതെ തുടരുന്നു. മെക്‌സിക്കന്‍ മതിലിന് പണം അനുവദിക്കാനുള്ള തീരുമാനത്തില്‍ ട്രംപ് ഉറച്ച് നിന്നതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. എന്നാല്‍, മതിലിനെതിരായ ശക്തമായ നിലപാടുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയതോടെ പ്രതിസന്ധി തുടരുകയായിരുന്നു.
ഇരുവിഭാഗത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് മിനുട്ടുകള്‍ക്കകം അമേരിക്കയിലെ ഇരു സഭകളും പിരിഞ്ഞു. അവധിക്ക് ശേഷം പലരും വാഷിംഗ്ടണിലേക്ക് തിരിച്ചെത്തിയിരുന്നില്ല. രാജ്യത്തെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനൊപ്പം ഓഹരി വിപണിയെയും പ്രതിസന്ധി ബാധിച്ചു.
ആഭ്യന്തരം, കാര്‍ഷികം, നീതിന്യായം, സുരക്ഷ, വിദേശ കാര്യം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനാണ് തടസം നേരിട്ടത്. പല വകുപ്പുകളിലും ക്രിസ്മസിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലുമായില്ല. യു.എസിലേക്കുള്ള ലഹരി കടത്തും മനുഷ്യക്കടത്തും തടയാന്‍ മെക്‌സിക്കന്‍ മതില്‍ അനിവാര്യമാണെന്നാണ് ട്രംപിന്റെയും അനുകൂലികളുടെയും നിലപാട്.

 

LIVE NEWS - ONLINE

  • 1
    38 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു