Wednesday, May 22nd, 2019

യു.എസ് നയതന്ത്ര പ്രതിനിധി നിക്കി ഹാലി രാജിവെച്ചു

രാജിവെക്കാനുള്ള കാരണം വ്യക്തമല്ല.

Published On:Oct 10, 2018 | 9:42 am

ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസിന്റെ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലി രാജിവെച്ചു. യു.എസ് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. തന്റെ സുഹൃത്ത് രാജിവെച്ച കാര്യം ട്വിറ്ററിലൂടെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജി ട്രംപ് സ്വീകരിക്കുകയും ചെയ്തു. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് രാജിയെന്നും മറ്റൊരു പദവിയില്‍ വൈറ്റ്ഹൗസിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണ് ഇന്ത്യന്‍ വംശജയായ നിക്കിയെ യു.എന്നിലെ യു.എസ് അംബാസഡറായി നാമനിര്‍ദേശം ചെയ്തത്. സൗത്ത് കരോലിനെ ഗവര്‍ണറായിരുന്നു അവര്‍. 2014ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായിരുന്നു നിക്കി. സാധാരണ രീതിയില്‍ അത്തരമൊരാളെ യു.എന്‍ അംബാസഡറായി നിയമിക്കാന്‍ സാധ്യതയില്ല. രാജിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കവെ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നിക്കി വ്യക്തമാക്കി. ട്വിറ്ററില്‍നിന്ന് അവരുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്തു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്