Sunday, April 21st, 2019

വാഹനാപകടം; യുഎസില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് എപെക്‌സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍.

Published On:Feb 8, 2019 | 9:29 am

നോര്‍ത്ത് കരോളിന: ഗാര്‍ണറിലെ വെക്ക് കൗണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് തെറിച്ചുപോയതിനാല്‍ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നോര്‍ത്ത് കരോളിനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. രഞ്ജിത്ത് വെക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് എപെക്‌സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍.

 

LIVE NEWS - ONLINE

  • 1
    10 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക