Sunday, March 18th, 2018

അപൂര്‍വതകളുടെ ‘ഉറുമ്പച്ചന്‍ കോട്ടം’

വീട്ടിലെ ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു

Published On:Oct 4, 2017 | 10:30 am

ഉറുമ്പുകളെ ആരാധിക്കുന്ന അമ്പലം. അതും വിളക്ക് കത്തിച്ച് സാധാരണ ദൈവങ്ങളെ ആരാധിക്കും പോലെ. ഇത് ഒരു കഥയോ, കള്ളമോ അല്ല. സത്യത്തില്‍ ഇവിടെ ആരാധിക്കുന്നത് ഉറുമ്പുകളെയാണ്. ‘ശ്രീ ഉറുമ്പച്ചന്‍ കോട്ടം’ എന്ന് വിളിക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. തറിയുടേയും, തിറയുടെയും നാടായ നമ്മുടെ സ്വന്തം കണ്ണൂരില്‍. ഉറുമ്പച്ചന്‍ കോട്ടം എന്ന പേര് എല്ലാവരേയും വിസ്മയിപ്പിക്കുമ്പോഴും, ഇവിടുത്തെ ആരാധനയെ പറ്റി അറിയുമ്പോള്‍ പലരും അത്ഭുതപ്പെടുകയാണ്.
ഉറുമ്പച്ചന്‍ കോട്ടം സ്ഥിതിചെയ്യുന്നത് കണ്ണൂരുകാര്‍ക്ക് സുപരിചിതമായ തോട്ടടയാണ്. പക്ഷെ പലര്‍ക്കും ഈ ക്ഷേത്രത്തെ പറ്റി അറിയില്ല എന്നതാണ് സത്യം. കണ്ണൂരില്‍ നിന്ന് 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോട്ടട എത്താം. അവിടുന്ന് കിഴുന്നപാറ റോഡിലൂടെ കുറച്ച് നടന്നാല്‍ കുറ്റിക്കം എന്ന ഗ്രാമത്തിലെത്താം. ഇവിടെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം എന്നുപറയുമ്പോള്‍ വലിയ നാലുകെട്ടിനുള്ളില്‍, ശ്രീകോവിലും, വിളക്കുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ അതില്‍ നിന്നും വ്യത്യാസമാണ്. ക്ഷേത്രം എന്നു പറഞ്ഞാല്‍ വൃത്താകൃതിയിലുള്ള ഒരു തറ, അതുമാത്രമാണ് ഉറുമ്പച്ചന്‍ കോട്ടത്തിന് സ്വന്തമായി ഉള്ളത്. എന്നാലും ദിവസവും ഇവിടെ വിളക്ക് വെയ്ക്കാറുണ്ട്. വീട്ടില്‍ ഉറുമ്പ് ശല്യം നേരിടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കും. ഫലം കാണുമെന്നാണ് വിശ്വാസം.
എല്ലാ ക്ഷേത്രങ്ങളെ പോലെ ഉറുമ്പച്ചന്‍ കോട്ടത്തിനും ഒരു ഐതീഹ്യ കഥയുണ്ട്. ഏതാണ്ട് 400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാന്‍ ആരംഭിച്ചത്. ഒരു ഗണപതി ക്ഷേത്രം നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചത്. അതിനായി കുറ്റി അടിക്കുകയും ചെയ്തതാണ്. എന്നാല്‍ പിറ്റേ ദിവസം ഈ കുറ്റി അടിച്ച സ്ഥാനത്ത് കണ്ടത് ഉറുമ്പിന്‍ കൂടാണ്. കുറ്റി മറ്റൊരിടത്ത് കാണപ്പെട്ടു. ആ സ്ഥാനത്താണ് ഗണപതി ക്ഷേത്രം നിര്‍മ്മിച്ചു. ഉറുമ്പില്‍ കൂട് കണ്ട സ്ഥലത്ത് ഉറുമ്പച്ചന്‍ ക്ഷേത്രം (ഉറുമ്പച്ചന്‍ ഗുരുസ്ഥാനം) നിര്‍മ്മിക്കുകയുമാണ് ചെയ്തത്. സമീപത്തെ ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂഢമായിട്ടാണ് ഉറുമ്പച്ചന്‍ കോട്ടം ക്ഷേത്രത്തെ കാണുന്നത്. അതു കൊണ്ടു തന്നെ എല്ലാ മാസവും ഇവിടെ പൂജ നടത്തുമ്പോള്‍, ആദ്യ നിവേദം സമര്‍പ്പിക്കുന്നത് ഉറുമ്പുകള്‍ക്കാണ്. തേങ്ങ ഉടച്ച് തറയില്‍ ഒഴിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് ഉറുമ്പച്ചന്‍ ക്ഷേത്രത്തിലെ പ്രധാ ആഘോഷം. തറ നിറയെ വിളക്ക് വച്ച് അന്ന് അലങ്കരിക്കും.

LIVE NEWS - ONLINE

 • 1
  12 hours ago

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

 • 2
  13 hours ago

  ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

 • 3
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 4
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 5
  17 hours ago

  ഷവോമി സ്മാര്‍ട്‌ഫോണ്‍ എക്സേഞ്ച് ഓഫര്‍ ഇനി ഓണ്‍ലൈന്‍ വഴിയും

 • 6
  17 hours ago

  കുഞ്ഞനന്തന് ശിക്ഷാ ഇളവ്; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

 • 7
  19 hours ago

  പുസ്തക വിവാദം; ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്

 • 8
  19 hours ago

  ഏപ്രില്‍ മുതല്‍ ഔഡി കാറുകളുടെ വില കൂടും…

 • 9
  20 hours ago

  മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോ: ആനത്തലവട്ടം