പത്തനംതിട്ട: കുന്നം ആനമാടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഭൂമി ഒലിച്ചുപോയി, വ്യപാക കൃശി നാശം. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. മന്ദമരുതി – വെച്ചൂച്ചിറ റോഡില്‍ ചാലുപറമ്പില്പ്പടിക്കും ആനമാടം ജംക്ഷനും മധ്യേയുള്ള കൊടുംവളവിലാണ് ഉരുള്‍പൊട്ടിയത്. കുത്തനെ കിടക്കുന്ന ഭൂമിയുടെ റോഡിനോടു ചേര്‍ന്ന ഭാഗത്തു നിന്നാണ് വെള്ളം കുത്തിയൊലിച്ചിറങ്ങിയത്. 50 മൂടോളം റബര്‍, 25 മൂട് കുലച്ചതും കുലയ്ക്കാത്തതുമായ വാഴ, കമുക്, തെങ്ങിന്‍തൈ എന്നിവയെല്ലാം ഒലിച്ചുപോയി. കല്ലും മണ്ണും കിലോമീറ്ററുകള്‍ അകലെ ഇടമുറി വരെ ഒഴുകിയെത്തിയിട്ടുണ്ട്. ഇവിടെ റോഡിന്റെ ഒരു വശം … Continue reading "ഉരുള്‍പൊട്ടല്‍: വ്യാപക നഷ്ടം"