Monday, September 24th, 2018

ഉപ്പള കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒന്നാം പ്രതി

മഞ്ചേശ്വരത്ത് ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം.

Published On:Aug 6, 2018 | 10:09 am

കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞുനിറുത്തി കുത്തിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തിനെതിരെയാണ് കേസെടുത്തത്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു.
പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ്‌നഗറിലെ അബൂബക്കര്‍ സിദ്ദീഖ് (23 ) ആണ് ഇന്നലെ രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
അനധികൃത മദ്യവില്‍പന തകൃതിയായി നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ സിദ്ദീഖും കൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുനിറുത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ അബൂബക്കര്‍ സിദ്ദീഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സിദ്ദീഖിനെ കുത്തിവീഴത്തിയതിന് പിന്നാലെ അക്രമികള്‍ അതേ ബൈക്കുകളില്‍ തന്നെ രക്ഷപ്പെട്ടു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ച തിരിഞ്ഞ് ഹര്‍ത്താല്‍ ആചരിക്കും. സിപിഎമ്മാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അതേസമയം കൊലക്ക് പിന്നില്‍ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു.

 

 

LIVE NEWS - ONLINE

 • 1
  15 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  17 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  19 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  21 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  22 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  23 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി