Wednesday, February 20th, 2019

സിദ്ദീഖ് വധം; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ ബൈക്കുകളിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു.

Published On:Aug 6, 2018 | 4:58 pm

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അശ്വിത്ത്, കാര്‍ത്തിക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയത്. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗറില്‍വച്ചായിരുന്നു സംഭവം.
അനധികൃത മദ്യവില്‍പന തകൃതിയായി നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ സിദ്ദീഖും കൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുനിറുത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ അബൂബക്കര്‍ സിദ്ദീഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സിദ്ദീഖിനെ കുത്തിവീഴത്തിയതിന് പിന്നാലെ അക്രമികള്‍ അതേ ബൈക്കുകളില്‍ തന്നെ രക്ഷപ്പെട്ടു.ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

 

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍