Saturday, February 16th, 2019

അനാവശ്യ രോമങ്ങള്‍ എളുപ്പത്തില്‍ നീക്കാം…

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നമാണ് അമിതരോമ വളര്‍ച്ച

Published On:Feb 20, 2018 | 9:47 am

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നമാണ് അമിതരോമ വളര്‍ച്ച. സൗന്ദര്യത്തെ തന്നെ ഇത് ബാധിക്കുന്നു. മുഖത്തും കൈകാലിലും ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവാറില്ല. എന്നാല്‍ അമിതരോമ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങളുണ്ട്.
മഞ്ഞള്‍ അമിത രോമവളര്‍ച്ചക്ക് നല്ലൊരു പരിഹാരമാണ് പച്ചമഞ്ഞള്‍ മുഖത്ത് തേച്ചാല്‍ ഇത് അധികമുള്ള രോമത്തെ കൊഴിച്ച് കളയുന്നു. പെട്ടെന്ന് തന്നെ രോമത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍. മുഖത്തും കവിളിനിരുവശത്തും ഉള്ള രോമത്തെയെല്ലാം തന്നെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും അല്‍പം തേനും മിക്സ് ചെയ്ത് രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു. അതോടൊപ്പം തന്നെ രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞളും തൈരും ഉപയോഗിച്ചും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കണം, രോമത്തെ കൊഴിക്കുന്നു. ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു.
നാരങ്ങ നീരും പഞ്ചസാരയും രോമം കൊഴിയാന്‍ നല്ലതാണ്. ഇവ രണ്ടും മിക്സ് ചെയ്ത് ഇത് രോമവളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക. നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടതാണ്. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.
കടലമാവും മഞ്ഞളും അരച്ച് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ എതിര്‍ദിശയിലേക്കാണ് മസ്സാജ് ചെയ്യേണ്ടത്. പത്ത് മിനിട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ അമിത രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.
മഞ്ഞളും തൈരും ഉപയോഗിച്ചും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കണം.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    22 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്