Wednesday, September 26th, 2018

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്.

Published On:Oct 5, 2017 | 9:48 am

കണ്ണൂര്‍: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയെത്തിയ ഉത്തരവ് ഡി.ഡി.ഇ ഓഫിസ് വഴി ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളിലെത്തി. 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് ഡി.പി.ഐയുടെ ഉത്തരവില്‍ പറയുന്നു.
അംഗീകാരമില്ലാത്ത പ്രൈമറി സ്‌കൂളുകള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട എ.ഇ.ഒമാരാണ്. ഹൈസ്‌കൂളുകള്‍ക്കെതിരെ ഡി.ഇ.ഒ നടപടിയെടുക്കണം. ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സി.ബി.എസ്.ഇ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ നിരാക്ഷേപപത്രമുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കില്ല. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യത ഇല്ലാത്ത അധ്യാപകരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നുമുള്ള വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ മാര്‍ഗനിര്‍ദേശവും അടച്ചുപൂട്ടലിന് പിന്‍ബലമായി ഡി.പി.ഐയുടെ ഉത്തരവില്‍ പറയുന്നു. ജില്ല കലക്ടറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി. ഇടതുസര്‍ക്കാര്‍അധികാരത്തിലെത്തിയതോടെയാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    1 hour ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    9 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    9 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    9 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി