Sunday, September 23rd, 2018

ഉണ്ണിക്കുട്ടന്‍ വധം; രണ്ട് പേര്‍ അറസ്റ്റില്‍

നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിക്കുട്ടനെ മംഗലാപുരത്ത് തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published On:Sep 8, 2018 | 9:42 am

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശി സി.എസ്. ഉണ്ണിക്കുട്ടന്‍ കൊലക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആലുവ സ്വദേശി നൗഫല്‍, പാലക്കാട് സ്വദേശി ഷഹനാസ് എന്നിവരെയാണ് മംഗലാപുരത്തുനിന്ന് കര്‍ണാടക പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിക്കുട്ടനെ മംഗലാപുരത്ത് തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഉണ്ണിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ടായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ ആയുധങ്ങളുമായി പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    20 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    20 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി