Friday, November 24th, 2017

സര്‍വകലാശാലകളിലെ അനധ്യാപക നിയമനം നിലച്ചു

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണ സ്ഥാപനമെന്ന നിലക്ക് സര്‍വകലാശാലകളില്‍ ഒട്ടേറെ അനധ്യാപക തസ്തികകളാണുള്ളത്.

Published On:Aug 28, 2017 | 9:58 am

തിരു: സര്‍വകലാശാലകളിലെ അനധ്യാപക നിയമനം ഭാഗികമായി നിലച്ചു. അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസി. ഒഴികെയുള്ള തസ്തികകളില്‍ സ്‌പെഷല്‍ റൂള്‍/എക്‌സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌പെഷല്‍ റൂള്‍ തയാറാക്കുന്നതിന്റെ നടപടി എങ്ങുമെത്താത്തതിനാല്‍ മിക്കയിടത്തും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണ സ്ഥാപനമെന്ന നിലക്ക് സര്‍വകലാശാലകളില്‍ ഒട്ടേറെ അനധ്യാപക തസ്തികകളാണുള്ളത്. അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസി. തസ്തികകളാണ് എണ്ണത്തില്‍ കൂടുതല്‍. ഈ തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് വരുന്ന മറ്റ് അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും വഴിമുട്ടിയിരിക്കുകയാണ്. ഇത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
നൂറിലേറെ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡാണ് തസ്തികകളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍. പഠനവകുപ്പുകളിലെ ടെക്‌നീഷ്യന്മാര്‍, എന്‍ജിനീയറിങ് വിഭാഗത്തില്‍ ഓവര്‍സിയര്‍, അസി. എന്‍ജിനീയര്‍, മെഡിക്കല്‍ ഓഫിസര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍, ഗ്രൗണ്ട്‌സ്മാന്‍, ലൈബ്രറി പ്രഫഷനല്‍ ഗ്രേഡ് രണ്ട്, സ്വീപ്പര്‍, പമ്പ് ഓപറേറ്റര്‍, ഗാഡ്‌നര്‍, ഓഫിസ് ബോയ്, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, സുരക്ഷ ഗാര്‍ഡുകള്‍ തുടങ്ങി നൂറോളം വിഭാഗങ്ങളിലായി ഒട്ടേറെ അനധ്യാപക തസ്തികകള്‍ ഓരോ സര്‍വകലാശാലയിലുമുണ്ട്.
2010 നവംബറിനുശേഷം ഈ തസ്തികകളിലൊന്നും വിജ്ഞാപനമിറക്കിയിട്ടില്ല. അതിനാല്‍, വര്‍ഷങ്ങളായി കരാര്‍ നിയമനമാണ് നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഫിനാന്‍സ് ഓഫിസര്‍ തസ്തികയില്‍ പോലും ആളില്ല. സയന്‍സ് പഠനവകുപ്പുകളില്‍ സ്ഥിരം ടെക്‌നീഷ്യന്മാര്‍, ലാബ് അസിസ്റ്റന്റുമാര്‍ ഇല്ലാത്തത് മിക്ക സര്‍വകലാശാലകളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്്. നിയമനം നടത്താന്‍ അനുമതി തേടി അതത് സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. നിയമനം പി.എസ്.സിക്കു വിട്ടുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മറുപടി.
തസ്തികകളുടെ നിയമന രീതി, യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് സര്‍ക്കാറാണ് സ്‌പെഷല്‍ റൂള്‍ തയാറാക്കേണ്ടത്. ഇക്കാര്യം പി.എസ്.സിയെ അറിയിക്കുകയും വേണം. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെയും അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടുവെന്നല്ലാതെ നിയമന നടപടി അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസി. തസ്തികകളിലൊതുങ്ങിയതാണ് അനിശ്ചിതത്വത്തിന് കാരണം.

 

 

 

 

 

LIVE NEWS - ONLINE

 • 1
  11 mins ago

  ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

 • 2
  19 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 3
  43 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 4
  47 mins ago

  നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

 • 5
  51 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 6
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 7
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 8
  3 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍