Monday, September 24th, 2018

കണ്ണൂരിലും ഒരു സര്‍വകലാശാലയുണ്ട്

സമൂഹത്തിലെ സര്‍ച്ച് ലൈറ്റുകളാണ് സര്‍വകലാശാലകള്‍. അറിവിന്റെ മാത്രമല്ല ആദരവിന്റെ ഇടങ്ങള്‍ കൂടിയാണ് ഇവിടം.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഒക്‌സ്‌ഫോര്‍ഡ, കേംബ്രിഡ്ജ്, ബ്രിന്‍സ്റ്റോള്‍, ഷോര്‍ബോണ്‍ സര്‍വകലാശാലകള്‍ ലോകത്തിന് മുന്നില്‍ പടര്‍ത്തുന്ന വെളിച്ചം ചെറുതല്ല. ലോകത്തെ അറിവുകൊണ്ട് വിസ്മയിച്ച ശാസ്ത്രജ്ഞന്മാരടക്കമുള്ളവര്‍ ഇവിടെ അധ്യാപകരായിരുന്നു. ചിലര്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരായിരുന്നു. അവരാണ് ലോകത്തെ മാറ്റിയത്. നമുക്കുമുണ്ട് സര്‍വകലാശാലകള്‍. കേരള, എം ജി, കാലിക്കറ്റ്, കണ്ണൂരടക്കം ഏറെയുണ്ട്. ഇനി കേരളത്തില്‍ നിന്നും കണ്ണൂരിലേക്ക് വരാം. തകര്‍ന്നുപോകും യാഥാര്‍ത്ഥ്യങ്ങളറിഞ്ഞാല്‍. യോഗ്യത ഇവിടെ അയോഗ്യതയാവും. അയോഗ്യത ഭൂഷണവുമാകും. മാര്‍ക്ക് … Continue reading "കണ്ണൂരിലും ഒരു സര്‍വകലാശാലയുണ്ട്"

Published On:Sep 3, 2018 | 2:07 pm

സമൂഹത്തിലെ സര്‍ച്ച് ലൈറ്റുകളാണ് സര്‍വകലാശാലകള്‍. അറിവിന്റെ മാത്രമല്ല ആദരവിന്റെ ഇടങ്ങള്‍ കൂടിയാണ് ഇവിടം.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഒക്‌സ്‌ഫോര്‍ഡ, കേംബ്രിഡ്ജ്, ബ്രിന്‍സ്റ്റോള്‍, ഷോര്‍ബോണ്‍ സര്‍വകലാശാലകള്‍ ലോകത്തിന് മുന്നില്‍ പടര്‍ത്തുന്ന വെളിച്ചം ചെറുതല്ല.
ലോകത്തെ അറിവുകൊണ്ട് വിസ്മയിച്ച ശാസ്ത്രജ്ഞന്മാരടക്കമുള്ളവര്‍ ഇവിടെ അധ്യാപകരായിരുന്നു. ചിലര്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരായിരുന്നു. അവരാണ് ലോകത്തെ മാറ്റിയത്. നമുക്കുമുണ്ട് സര്‍വകലാശാലകള്‍. കേരള, എം ജി, കാലിക്കറ്റ്, കണ്ണൂരടക്കം ഏറെയുണ്ട്. ഇനി കേരളത്തില്‍ നിന്നും കണ്ണൂരിലേക്ക് വരാം. തകര്‍ന്നുപോകും യാഥാര്‍ത്ഥ്യങ്ങളറിഞ്ഞാല്‍. യോഗ്യത ഇവിടെ അയോഗ്യതയാവും. അയോഗ്യത ഭൂഷണവുമാകും. മാര്‍ക്ക് കൊടുക്കും, ചിലപ്പോള്‍ തിരികെ വാങ്ങും. ബിരുദം ധാനം ചെയ്യും. ചിലപ്പോള്‍ സൗജന്യമായി അടിക്കും പൊളിക്കും, ചിലപ്പോള്‍ കാമ്പസിന്റെ താക്കോലും എടുത്തുകൊണ്ടുപോകും. സര്‍വ്വത്ര രാഷ്ട്രീയം. വൈസ് ചാന്‍സലര്‍ പ്രൊ. വൈസ്ചാന്‍സലര്‍ സിന്റിക്കേറ്റ് എല്ലാം അപ്പപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ കയ്യില്‍. അവര്‍ പറയുന്നതത്രെ നടക്കൂ. അതിനപ്പുറം പരുന്തും പറക്കില്ല. കണ്ണൂര്‍ സര്‍വകലാശാല തുടങ്ങിയത് മുതല്‍ പ്രശ്‌നങ്ങളായിരുന്നു. സാധാരണ പരീക്ഷാ വാര്‍ത്തകള്‍ക്ക് പത്രങ്ങള്‍ ഒരു സ്ഥലം നീക്കിവെക്കും. എന്നാല്‍ അതിനും പത്തിരട്ടി സ്ഥലം കൊടുക്കേണ്ടി വന്നു സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്. കണ്ണൂര്‍ സര്‍വകലാശാല ഫലത്തില്‍ പത്രങ്ങള്‍ക്ക് വാര്‍ത്തകളുടെ തേന്‍കൂടായത് സ്വാഭാവികം.
നിയമനം, അതിലെ അഴിമതി, നിര്‍മാണം അതിലെ അഴിമതി വന്നുവന്ന് സര്‍വകലാശാലയുടെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിന് തന്നെ ബലക്ഷയമായി. താഴെ വേണ്ടത് മുകളിലാക്കും. മുകളില്‍ വേണ്ടത് വെള്ളത്തിലുമാക്കും. അങ്ങിനെയാണ് സര്‍വകലാശാലയുടെ തിരുമുറ്റത്ത് തടാകമുണ്ടായത്. കുലംകുത്തികള്‍ എന്ന് കേട്ടിട്ടില്ലേ. ഇവര്‍ വേണ്ടിവന്നാല്‍ കുളവും കുത്തും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പലപ്പോഴും നെഞ്ചത്തടിച്ച് കരയുന്നത്. ഇവര്‍ എഴുതിയ പരീക്ഷാകടലാസുകള്‍ പലവട്ടം ഇവര്‍ക്ക് തന്നെ റോഡരികില്‍ നിന്ന് കിട്ടിയിട്ടുണ്ട്. കാര്യങ്ങള്‍ ഇത്രയുമൊക്കെയാകുമ്പോള്‍ മാറി മാറി വരുന്ന ഭരണാധികാരികള്‍ എന്തുചെയ്യും. മണലില്‍ തലപുഴ്ത്തുന്ന ഒട്ടകപക്ഷിയെ പറ്റി കേട്ടിട്ടില്ലേ. അത് പോലെയാണ് ഇവിടെ ഭരണകൂടവൃത്തങ്ങള്‍. സിന്റിക്കേറ്റ് കൂടും. പല പാര്‍ട്ടി നേതാക്കള്‍ അലവന്‍സ് പറ്റാന്‍ വരും ചിലപ്പോള്‍ സര്‍വകലാശാല വണ്ടിയില്‍ തന്നെ. തീരുമാനങ്ങള്‍ ഏറെയുണ്ടാവുക നിര്‍മാണ പ്രവര്‍ത്തികള്‍ സംബന്ധിച്ചാവും. കൂടാതെ താല്‍ക്കാലികവും സ്ഥിരവുമായ നിയമനങ്ങള്‍ സംബന്ധിച്ചുമാവും. ഇപ്പോള്‍ വന്ന വിവാദം ചില പാര്‍ട്ടി നേതാക്കളായ തോറ്റ കുട്ടികളെ ജയിപ്പിച്ചുവെന്നതാണ്. എന്തിനെന്നറിയില്ലേ യൂനിയനിലേക്ക് മത്സരിക്കാന്‍. പാലയാട് കാമ്പസില്‍ ആരോപണ വിധേയരായ കുട്ടികളെ മാറ്റി ഇലക്ഷന്‍ നടത്തണമെന്ന് വൈസ്ചാന്‍സലര്‍ ഉത്തരവിട്ടു. ആ ഉത്തരവും കാറ്റില്‍ പറത്തി. പറഞ്ഞാല്‍ തീരില്ല ഈ സര്‍വകലാശാലയെ പറ്റി. ചരിത്രം എഴുതും ഇങ്ങനെയും ഒരു സര്‍വകലാശാല ഉണ്ടായിരുന്നോവെന്ന്…

LIVE NEWS - ONLINE

 • 1
  3 mins ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  50 mins ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  5 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  5 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  7 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  7 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  8 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍