Tuesday, April 23rd, 2019

അധോലോക വാഴ്ച കാസര്‍കോടിന്റെ ഉറക്കം കെടുത്തുന്നു

        മലബാര്‍ മേഖല പ്രത്യേകിച്ച് കാസര്‍കോട് സ്വര്‍ണ്ണക്കടത്തുകാരുടെ സൈ്വര്യവിഹാര കേന്ദ്രമായി മാറുകയാണെന്നതിന്റെ തെളിവുകളാണ് ഇടനിലക്കാരായ യുവാക്കളെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അധോലോകം നടത്തിവരുന്ന അങ്ങേയറ്റം പൈശാചീകവും ഭീഭത്സവുമായ സംഭവ പരമ്പരകളില്‍ ഞെട്ടിപ്പിക്കുന്നതാണ് കാസര്‍കോട് കണ്ടത്. ഒരു കാലത്ത് കള്ളക്കടത്തുകാരുടെ പറുദീസയായിരുന്നു കാസര്‍കോട്. ഇടയ്ക്ക് വെച്ച് ഇത്തരം വാര്‍ത്തകള്‍ കാസര്‍കോടിന്റെ ഭൂമികയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും കള്ളക്കടത്ത് പ്രത്യേകിച്ച് സ്വര്‍ണ്ണക്കടത്ത് പൂര്‍വ്വാധികം ശക്തിയോടെ നടക്കുന്നുണ്ടെന്നതിന് ഇതില്‍പ്പരം മറ്റ് തെളിവുകളുടെ ആവശ്യമില്ല. കഴിഞ്ഞ … Continue reading "അധോലോക വാഴ്ച കാസര്‍കോടിന്റെ ഉറക്കം കെടുത്തുന്നു"

Published On:Jul 8, 2014 | 1:30 pm

Kasarkode Underworld Full

 

 

 

 
മലബാര്‍ മേഖല പ്രത്യേകിച്ച് കാസര്‍കോട് സ്വര്‍ണ്ണക്കടത്തുകാരുടെ സൈ്വര്യവിഹാര കേന്ദ്രമായി മാറുകയാണെന്നതിന്റെ തെളിവുകളാണ് ഇടനിലക്കാരായ യുവാക്കളെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അധോലോകം നടത്തിവരുന്ന അങ്ങേയറ്റം പൈശാചീകവും ഭീഭത്സവുമായ സംഭവ പരമ്പരകളില്‍ ഞെട്ടിപ്പിക്കുന്നതാണ് കാസര്‍കോട് കണ്ടത്.
ഒരു കാലത്ത് കള്ളക്കടത്തുകാരുടെ പറുദീസയായിരുന്നു കാസര്‍കോട്. ഇടയ്ക്ക് വെച്ച് ഇത്തരം വാര്‍ത്തകള്‍ കാസര്‍കോടിന്റെ ഭൂമികയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും കള്ളക്കടത്ത് പ്രത്യേകിച്ച് സ്വര്‍ണ്ണക്കടത്ത് പൂര്‍വ്വാധികം ശക്തിയോടെ നടക്കുന്നുണ്ടെന്നതിന് ഇതില്‍പ്പരം മറ്റ് തെളിവുകളുടെ ആവശ്യമില്ല. കഴിഞ്ഞ ദിവസഝത്തെ സംഭവത്തോടെ കാസര്‍കോട് വീണ്ടും സജീവശ്രദ്ധയാകര്‍ഷിച്ചു.
സ്വര്‍ണ്ണക്കടത്തുകാരുടെ കേന്ദ്രമായതോടെ കുറ്റകൃത്യങ്ങളുടെ വിളനിലയായി മാറുകയാണ് കാസര്‍കോട്. രാജ്യത്തിന്റെ ഏത് മുക്കിലം മൂലയിലും വെച്ചും സ്വര്‍ണ്ണം പിടിച്ചാല്‍ അതില്‍ കാസര്‍കോടുകാരും ഉള്‍പ്പെടുമെന്നാണ് കേസുകളുടെ സ്വഭാവം തെളിയിക്കുന്നത്. കുഴല്‍പ്പണം തട്ടിയെടുക്കല്‍ ഉള്‍പ്പെടെ നിരവധി അക്രമപരമ്പരകള്‍ ഈശ്രേണിയില്‍ കാസര്‍കോടിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊയിനാച്ചിയില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ വെടിവെച്ചുകൊന്ന സംഭവമുണ്ടായിരുന്നു. എല്ലാം അടങ്ങിയെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അതിലും ബീഭത്സമായ സംഭവം പുറംലോകമറിയുന്നത്. സ്വര്‍ണ്ണക്കടത്തിലെ ഇടപാടുകളും കമ്മീഷന്‍ തുകയുമാണ് പലപ്പോഴും കൊലപാതകത്തിലേക്ക് നയിക്കുന്നത്.
സ്വര്‍ണ്ണക്കടത്തും കള്ളക്കടത്തുമായി ബന്ധപ്പെടുന്നവരിലേറെയും യുവാക്കളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇപ്പോള്‍ പുറത്തുവന്ന സംഭവത്തിലുള്‍പ്പെട്ടതും യുവാക്കള്‍ തന്നെ. പണമുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായാണ് യുവാക്കള്‍ ഈ മേഖലയെ വീക്ഷിക്കുന്നത്. ഈയൊരു കാര്യത്തിനുമാത്രം സന്ദര്‍ശക വിസ ശരിയാക്കി കൊടുക്കന്ന എത്രയോ സംഘങ്ങള്‍ കാസര്‍കോട് തമ്പടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ സന്ദര്‍ശക വിസയില്‍ ഗള്‍ഫ് നാടുകളിലേക്ക് കടന്നിട്ടുമുണ്ട്. വ്യാജപാസ്‌പോര്‍ട്ടില്‍ യുവാക്കളെ ഗള്‍ഫിലെത്തിച്ച് കമ്മീഷന്‍ ഏജന്റുമാരാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. അതു പോലെ നേരത്തെ സ്വര്‍ണ്ണം കടത്തുകാരെയും കുഴല്‍പ്പണക്കാരെയും വേട്ടയാടിയ ചില വിരുതന്മാര്‍ അതിസമ്പന്നന്മാരായ കഥയും കണ്ണൂരിനും കാസര്‍കോടിനും പറയാനുണ്ട്. എങ്ങിനെയെങ്കിലും പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇത്തരം ഊരാക്കുടുക്കുകളില്‍ അകപ്പെടുന്ന യുവാക്കള്‍ക്ക് പിന്നീടൊരിക്കലും രക്ഷപ്പെട്ടുവരാന്‍ സാധിക്കാത്ത വിധമായിരിക്കും ഇതിന്റെ ശൃംഖല. അവിടെ സുഹൃദ് ബന്ധങ്ങള്‍ക്കോ കുടുംബ ബന്ധങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല. കിട്ടേണ്ടത് കിട്ടിയിരിക്കണം. ഇല്ലെങ്കില്‍ അതിമൃഗീയമായി കൊലപ്പെടുത്തി പിന്നെ ശരീരം പോലും കാണില്ലെന്നതാണവസ്ഥ.
സമാനതകളില്ലാത്തതാണ് കാസര്‍കോട് സംഭവം. യുവാക്കളെ കൊന്നരീതിയും കുഴിച്ചിട്ടതിന്റെ സ്വഭാവവുമെല്ലാം തെളിയിക്കുന്നത് ഇതിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ഒന്നൊന്നായി ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവം ഒരിക്കലും പുറം ലോകമറിയാതിരിക്കാനാണ് കാസര്‍കോടിന്റെ ഉള്‍പ്രദേശത്ത് പ്രതികള്‍ ഭൂമിവാങ്ങിയത്. മൃതദേഹങ്ങള്‍ കുഴിച്ചിടാനുള്ള മുന്നൊരുക്കവും പ്രതികള്‍ നടത്തിയിരുന്നു. മൃതദേഹം കുഴിച്ചിട്ടഭാഗത്ത് ഒരു ചെറിയ സംശയംപോലും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പ്രതികള്‍ നടത്തിയിരുന്നെങ്കിലും പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളാണ് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരും കൊലയുടെ കഥകള്‍ പുറത്തുകൊണ്ടുവന്നത്. സംശയാസ്പദമായ സാഹചര്യം ഇല്ലായിരുന്നെങ്കില്‍ ഈ നിഷ്ഠൂര കൊലപാതകം പുറം ലോകമറിയില്ലായിരുന്നു.
സ്വര്‍ണ്ണക്കടത്തിനെതിരെയും കള്ളക്കടത്തിനെതിരെയും അതീവ ജാഗ്രത പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടം നല്‍കുകയാണ് കാസര്‍കോട് സംഭവം. വിമാനത്താവളങ്ങള്‍ വഴിയും അല്ലാതെയുമുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കടത്തുകള്‍ സമൂഹത്തില്‍ പലവിധ അരാജകത്വ പ്രവണതകള്‍ക്കും ഇടയാക്കുന്നുണ്ട്. സ്വര്‍ണ്ണം ഏല്‍പ്പിക്കുന്നവരും കടത്തുന്നവരും ഏജന്റുമാരും തമ്മിലുണ്ടാക്കുന്ന വൈരം മൂത്ത് അനുദിനമെന്നോണം നമുക്ക് ചുറ്റും ഭീതിജനകമായ പല സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഹീന കൃത്യങ്ങളില്‍ ഭാഗവാക്കാകുന്നവര്‍ക്ക് ചില സിനിമകളും പ്രചോദനമാവുന്നുണ്ടെന്നാണ് അവര്‍ തന്നെവെളിപ്പെടുത്തുന്നത്. കൊലപാതകത്തിനും മറ്റ് ഹീനകൃത്യങ്ങള്‍ക്കും പ്രചോദനമാകുന്ന സിനിമകളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിച്ചുകൂടാ.

LIVE NEWS - ONLINE

 • 1
  29 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 2
  1 hour ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 3
  2 hours ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 4
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 5
  2 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 6
  2 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 7
  3 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 8
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 9
  5 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്