Saturday, October 21st, 2017

കൊച്ചിയില്‍ കാനറികള്‍ ഇന്ന് സ്‌പെയിനിനെ നേരിടും

ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് പോരാട്ടം.

Published On:Oct 7, 2017 | 10:08 am

കൊച്ചി: കൗമാര ഫുട്‌ബോള്‍ ലോകകപ്പിന്റെ കേരളത്തിലെ വേദിയായ കൊച്ചിയില്‍ ഇന്നു പോരാട്ടം തുടങ്ങും. കാനറിപ്പക്ഷികല്‍ എന്നറിയപ്പെടുന്ന ബ്രസീലും അഴകുള്ള കാല്‍പ്പന്തുകളിയുടെ അപ്പോസ്തലന്‍മാരായ സപെയിനുമാണ് ഇന്നു ഏറ്റുമുട്ടുക. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് പോരാട്ടം.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായാണ് ബ്രസീല്‍ കൊച്ചിയിലെത്തുന്നത്. പാല്‍മീറാസിന് കളിക്കുന്ന അലന്‍ സൗസയും ഫഌംഗോ താരമായ ലിങ്കണ്‍ കൊറയയുമാകും സ്പാനിഷ് കോട്ട തകര്‍ക്കാനുള്ള പടയോട്ടത്തില്‍ ബ്രസീലിന്റെ കുന്തമുനകള്‍. മധ്യനിരയില്‍ മാര്‍ക്കസ് അന്റോണിയോ കളിമെനയുമ്പോള്‍ വാസ്‌കോ ഡ ഗാമ താരമായ സ്‌ട്രൈക്കര്‍ പൗളിഞ്ഞോയുടെ അസാമാന്യമികവും ബ്രസീലിയന്‍ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്നതാണ്. 4 3 3 എന്ന പരമ്പരാഗത ശൈലിയിലാണ് ബ്രസീല്‍ തന്ത്രം മെനയുക.
കാറ്റലോണിയന്‍ ഹിതപരിശോധനയില്‍ ആടിത്തളര്‍ന്ന സ്‌പെയിനിനെ കോച്ച് സാന്റിയാഗോ ഡെനി എന്തും നേരിടാന്‍ പോന്ന ടീമായി മാറ്റിയെടുത്തിട്ടുണ്ട്. ബാഴ്‌സലോണയുടെയും റയല്‍ മഡ്രിഡിന്റെയും താരങ്ങളുടെ കൂടാരമായ സ്പാനിഷ് പട തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുത്താല്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്.
ബാഴ്‌സലോണ അക്കാദമിയുടെ താരമായ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ. അപാരമായ വേഗവും പന്തടക്കവും ഷൂട്ടിങ് മികവുമുള്ള ആബേല്‍ ടൂര്‍ണമെന്റിന്റെതന്നെ താരമാകുമെന്നാണ് പ്രതീക്ഷ. വില്ലാ റയല്‍ താരമായ നാച്ചോ ഡയസും ബാഴ്‌സ താരമായ സെര്‍ജിയോ ഗോമസും മുന്നേറ്റത്തിലെ കുന്തമുനയാകുമ്പോള്‍ മധ്യനിരയില്‍ റയല്‍ മഡ്രിഡിന്റെ അന്റോണിയോ ബ്ലാങ്കോയുടെ ബൂട്ടിലാവും സ്പാനിഷ് തന്ത്രം ഒളിച്ചിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    8 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    31 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    31 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    57 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ