Monday, July 15th, 2019

അണ്ടര്‍ 16 ഫുട്‌ബോള്‍ യെമനെതിരെയും ഇന്ത്യക്ക് ജയം

കഴിഞ്ഞ ദിവസം എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാഖിനെ പരാജയപ്പെടുത്തിയിരുന്നു.

Published On:Aug 8, 2018 | 9:36 am

അമ്മാന്‍: അണ്ടര്‍ 16 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ശക്തരായ ഇറാഖിനു പിന്നാലെ യെമനെയും ഇന്ത്യന്‍ ചുണക്കുട്ടികള്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളിനാണ് യെമനെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. ഹര്‍പ്രീത് സിംഗ് (37) റിഡ്‌ജെ ഡെമെല്ലോ (47) രോഹിത് ഡാനു (48) എന്നിവരാണ് ഗോള്‍ നേടിയത്.
ബിബിയാനോ ഫെര്‍ണാണ്ടസിന്റെപരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ കുട്ടിപ്പട, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസം എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാഖിനെ പരാജയപ്പെടുത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ