Sunday, July 21st, 2019

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഡോക്ടര്‍മാര്‍ മാത്രം നടത്തണം

          ആലപ്പുഴ:  അള്‍ട്രാസൗണ്ട് സ്‌കാനിംഗ് പരിശോധനകള്‍ ഇനി ഡോക്ടര്‍മാര്‍ മാത്രം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. മറിച്ച് അനുവാദമില്ലാത്തവര്‍ സ്‌കാനിംഗ് നടത്തുന്നതു നിയമ വിരുദ്ധവും മൂന്നു വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ 19നു പുതിയ നിയമം നടപ്പിലാക്കിയത്. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സേവനം നടത്തുന്ന ലബോറട്ടറികള്‍ക്കു മാത്രമേ ഇനി ലൈസന്‍സ് ലഭിക്കു. നിലവിലുള്ള സ്ഥാപനങ്ങള്‍ യോഗ്യതാ … Continue reading "അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഡോക്ടര്‍മാര്‍ മാത്രം നടത്തണം"

Published On:Feb 28, 2014 | 11:17 am

Ultra Sound Scaning Full

 

 

 

 

 

ആലപ്പുഴ:  അള്‍ട്രാസൗണ്ട് സ്‌കാനിംഗ് പരിശോധനകള്‍ ഇനി ഡോക്ടര്‍മാര്‍ മാത്രം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. മറിച്ച് അനുവാദമില്ലാത്തവര്‍ സ്‌കാനിംഗ് നടത്തുന്നതു നിയമ വിരുദ്ധവും മൂന്നു വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ 19നു പുതിയ നിയമം നടപ്പിലാക്കിയത്. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സേവനം നടത്തുന്ന ലബോറട്ടറികള്‍ക്കു മാത്രമേ ഇനി ലൈസന്‍സ് ലഭിക്കു. നിലവിലുള്ള സ്ഥാപനങ്ങള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് 2017 നു മുന്‍പു ലൈസന്‍സിന് അപേക്ഷിക്കണം. നിലവില്‍ എംബിബിഎസ് കോഴ്‌സുകളില്‍ സ്‌കാനിങ് പാഠ്യ വിഷയമല്ല. അതിനാല്‍ എംബിബിഎസ് ബിരുദ ധാരികള്‍ക്കായി റേഡിയോളജി, ഡിപ്ലോമ കോഴ്‌സുകളുള്ള മെഡിക്കല്‍ കോളജുകളിലും മറ്റു പ്രശസ്ത ആശുപത്രികളിലും അള്‍ട്രാസോണോഗ്രഫി കോഴ്‌സ് ആരംഭിക്കും.
സര്‍വീസിലുള്ള എംബിബിഎസ് ഡോക്ടര്‍മാര്‍ 2017 നു മുന്‍പ് ആറു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കണം. ആയുര്‍വേദം, ഹോമിയോ എന്നിവയില്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്കു സ്‌കാനിങ്ങിന് അവകാശമില്ല. നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ നടപടി എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനു പുറമെ ഹൃദയ സംബന്ധിയായ പരിശോധനകള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങാണ് ഉപയോഗിക്കുന്നത്. ശരീരത്തിന്റെ ആന്തരിക പരിശോധനയ്ക്കുള്ള ഇത്തരം സ്‌കാനിങ് റേഡിയോളജിസ്റ്റുകള്‍, ഗൈനക്കോളജിസ്റ്റുകള്‍ എന്നിവരടക്കം അള്‍ട്രാസോണോഗ്രഫിയില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ മാത്രമേ നടത്താന്‍ പാടുള്ളുവെന്നാണു നിര്‍ദേശം. എക്‌സ്‌റേ, സിടി സ്‌കാന്‍, എംആര്‍ഐ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.

 

LIVE NEWS - ONLINE

 • 1
  5 hours ago

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  6 hours ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 3
  9 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 4
  14 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 5
  15 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 6
  17 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 7
  18 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 8
  1 day ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 9
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍