Saturday, February 16th, 2019

യുജിസി നെറ്റ് ജനുവരിയില്‍

    മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്) 2017 ജനുവരി 22ന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍പരീക്ഷകള്‍പോലെ പരീക്ഷ നടത്തുക. ഓണ്‍ലൈനായി www.cbsenet.nic.in വെബ്‌സൈറ്റിലൂടെ ഇന്നു 17മുതല്‍ നബംബര്‍ 16അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ് … Continue reading "യുജിസി നെറ്റ് ജനുവരിയില്‍"

Published On:Oct 17, 2016 | 10:03 am

UGC Logo Full

 

 
മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്) 2017 ജനുവരി 22ന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍പരീക്ഷകള്‍പോലെ പരീക്ഷ നടത്തുക. ഓണ്‍ലൈനായി www.cbsenet.nic.in വെബ്‌സൈറ്റിലൂടെ ഇന്നു 17മുതല്‍ നബംബര്‍ 16അപേക്ഷിക്കാം.
ഹ്യൂമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ് സി/എസ് ടിക്ക് 50 ശതമാനം) പാസായവര്‍ക്ക് പരീക്ഷ എഴുതാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപ്തംബര്‍ 19 നു മുമ്പ് ബിരുദാനന്തര ബിരുദ പരീക്ഷക്കിരുന്ന പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവ്.
2017 ജനുവരി ഒന്നിന് 28 വയസാണ് ഉയര്‍ന്ന പ്രായപരിധി.(എസ് സി/എസ്ടി/വികലാംഗര്‍/ഒ ബി സി/വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷ ഇളവുണ്ട്. ഗവേഷണം കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷവും എല്‍ എല്‍ എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ലക്ചര്‍ഷിപ്പിന് (നെറ്റ്) ഉയര്‍ന്ന പ്രായപരിധിയില്ല.
നെറ്റ് വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.cbsenet.nic.in വെബ്‌സൈറ്റ് കാണുക.

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    6 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്