Saturday, July 20th, 2019

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു

കാരണം വ്യക്തമാക്കിയില്ല, രാജിക്കത്ത് ഇ മെയില്‍ വഴി

Published On:Aug 2, 2018 | 11:33 am

തിരു: രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിനെ തുടര്‍ന്ന് കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ വി.എം.സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് ഇ മെയില്‍ വഴി കെ.പി.സി.സിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും അയച്ചു കൊടുത്തു. സീറ്റ് മാണിക്ക് കൊടുത്തതില്‍ തനിക്കുള്ള കടുത്ത അതൃപ്തി സുധീരന്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് കെ.പി.സി.സി വിലക്കുകയും ചെയ്തിരുന്നു.
രാജിവെക്കാനുള്ള കാരണം എന്താണെന്ന് കത്തില്‍ സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. മാണിക്ക് സീറ്റ് നല്‍കിയതിനെ ചൊല്ലി സുധീരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ചെവി കൊടുത്തിരുന്നുമില്ല. മാത്രമല്ല, ഇതിന് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആരും മറുപടി പറയേണ്ടെന്നും തീരുമാനിച്ചിരുന്നു.
താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടുള്ള കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും നിഷേധാത്മക നിലപാടാണ് സുധീരനെ രാജിവെക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പുകള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അധ്യക്ഷ സ്ഥാനം സുധീരന്‍ രാജിവച്ചത്. പിന്നീട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സുധീരന്റെ രാജി കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. അതേ സമയം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    6 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    8 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    8 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    9 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    9 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    12 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    12 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    13 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി