Wednesday, November 14th, 2018

ഉരുട്ടിക്കൊല: രണ്ടു പോലീസുകാര്‍ക്ക് വധ ശിക്ഷ

ആറു പ്രതികളെ മാപ്പുസാക്ഷികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

Published On:Jul 25, 2018 | 12:40 pm

തിരു: പതിമൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധിശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ ഡി.സി.ആര്‍.ബി എ.എസ്.ഐ കെ. ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശിയും നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുമായ എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. രണ്ടുലക്ഷം രൂപ വീതം പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.
നാല് മുതല്‍ ആറുവരെ പ്രതികളായ നേമം പള്ളിച്ചല്‍ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി. അജിത്കുമാര്‍, വെള്ളറട കെ.പി ഭവനില്‍ മുന്‍ എസ്.പി ഇ.കെ. സാബു എന്നിവര്‍ക്ക് ആറുവര്‍ഷം തടവ് ശിക്ഷയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ. നാസര്‍ വിധിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശി മുന്‍ എസ്.പി ടി.കെ. ഹരിദാസിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.
രണ്ട് മുന്‍ എസ്.പിമാര്‍ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 13 വര്‍ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലാണ് ഉദയകുമാര്‍ എന്ന യുവാവ് ഉരുട്ടിക്കൊലക്കിരയായത്.
കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവരെ കൊലപാതകം ഉള്‍പ്പെടെ വകുപ്പുകള്‍ പ്രകാരവും നാല് മുതല്‍ ആറുവരെ പ്രതികളായ ടി. അജിത്കുമാര്‍, മുന്‍ എസ്.പി ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മറ്റൊരു പ്രതി വി.പി. മോഹനനെ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ആറു പ്രതികളെ മാപ്പുസാക്ഷികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതിയും സിവില്‍ പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന സോമന്‍ വിചാരണവേളയില്‍ മരണപ്പെട്ടിരുന്നു.
2005 സെപ്റ്റംബര്‍ 27ന് മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ. സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പോലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്‌റ്റേഷനില്‍വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

 

LIVE NEWS - ONLINE

 • 1
  3 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  4 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  6 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  9 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  10 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  10 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  10 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  11 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  11 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി