Friday, November 16th, 2018

കേരളത്തിന്റെ ദുരിതാശ്വാസ തുക തീരുമാനിച്ചിട്ടില്ല: യുഎഇ

കേരളത്തിന് യുഎഇ 700 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.

Published On:Aug 24, 2018 | 10:32 am

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്ളും പരിശോധനകളും നടക്കുന്നതേയുള്ളുവെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍.
കേരളത്തിന് യുഎഇ 700 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് പുറത്ത് വന്നതോടെ ഇത് സംബന്ധിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ സ്ഥാനപതി വിശദീകരണവുമായി രംഗത്തെത്തിയത്.
യുഎഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നുമാണ് സ്ഥാനപതി വ്യക്തമാക്കിയത്. എന്നാല്‍ യുഎഇ ഭരണാധികാരിയും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ച ഘട്ടത്തില്‍ എന്തെങ്കിലും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നോ എന്ന കാര്യത്തേക്കുറിച്ച് സ്ഥാനപതി ഒന്നും പറഞ്ഞില്ല.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    12 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി