Saturday, February 16th, 2019

ടയര്‍ മോഷണം; തമിഴ്‌നാട് സ്വദേശി പിടിയില്‍

ഇടുക്കി: പെരുവന്താനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ടയറുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് വിരുതനഗര്‍ നെടുങ്കളം സ്വദേശി സുന്ദര്‍രാജ്(40)ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊടുകുത്തി ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന കാപ്പില്‍ അജിയുടെ ലോറിയുടെ പിന്‍വശത്തെ ടയറുകള്‍ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കുമളി ചെക്ക് പോസ്റ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സുന്ദര്‍രാജ് ഡ്രൈവറായ ലോറി സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചശേഷം ഇയാളുടെ … Continue reading "ടയര്‍ മോഷണം; തമിഴ്‌നാട് സ്വദേശി പിടിയില്‍"

Published On:Sep 11, 2018 | 8:02 am

ഇടുക്കി: പെരുവന്താനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ടയറുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് വിരുതനഗര്‍ നെടുങ്കളം സ്വദേശി സുന്ദര്‍രാജ്(40)ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊടുകുത്തി ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന കാപ്പില്‍ അജിയുടെ ലോറിയുടെ പിന്‍വശത്തെ ടയറുകള്‍ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കുമളി ചെക്ക് പോസ്റ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സുന്ദര്‍രാജ് ഡ്രൈവറായ ലോറി സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചശേഷം ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കോട്ടയം തിരുവഞ്ചൂരില്‍ ഇയാള്‍ എത്തിയതായി കണ്ടെത്തുകയും തിരുവഞ്ചൂരില്‍ എത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്