Friday, May 25th, 2018

ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..

മറ്റ് വലിയ വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും അപകടം ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങള്‍ക്കാണ്

Published On:May 10, 2018 | 11:59 am

മറ്റ് വലിയ വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും അപകടം ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങള്‍ക്കാണ്. ഇരു ചക്രം മാത്രം ഉള്ളതിനാല്‍ ബാലന്‍സ് നിലനിര്‍ത്താല്‍ പ്രയാസമാണ്. അതുകൊണ്ട് അപകടമുണ്ടാകുമ്പോള്‍ തെറിച്ചുവീഴുകയും, പരിക്ക് പറ്റുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെ വേണം വാഹനം ഓടിക്കാന്‍. ശ്രദ്ധയോടു കൂടി ഡ്രൈവ് ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാം.
ഇരു ചക്രവാഹനക്കാര്‍ ഹെല്‍മറ്റ് ധരിക്കേണ്ട ആവശ്യകതയെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ? കൂടാതെ ഹെല്‍മെറ്റ് സ്ട്രാപ്പ് മുറുക്കിയിടണം.
എല്ലാ ദിവസങ്ങളിലും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് എപ്പോഴും ഒരു പ്രാഥമിക പരിശോധന നടത്തുന്നത് നല്ലതാണ്. ടയറും ബ്രേക്കും പ്രത്യേകം ശ്രദ്ധിക്കണം. 40-50 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുക. ഇതിനപ്പുറമുള്ള വേഗത അപകടത്തിന് കാരണമാവും. പെട്ടെന്ന് വേഗത വര്‍ധിപ്പിക്കുന്നതും ഒഴിവാക്കുക.
വാഹനം നിര്‍ത്തുമ്പോള്‍ ആക്സിലേറ്റര്‍ പൂര്‍ണമായി കുറച്ചുകൊണ്ട് രണ്ട് ബ്രേക്കുകളും ഒരേസമയം പ്രയോഗിക്കുക. സഡന്‍ ബ്രേക്ക് ഇടുമ്പോഴും രണ്ടു ബ്രേക്കും ഒന്നിച്ച് പ്രയോഗിച്ചാല്‍ തെന്നി വീഴല്‍ ഒഴിവാക്കം. വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കണം. ഡ്രൈവ് ചെയ്യുമ്പോള്‍ ശല്യമാകുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം. വാഹനം ഓടിക്കുമ്പോള്‍ കാലുകള്‍ ഇന്ധന ടാങ്കിനോട് ചേര്‍ത്തുവച്ച് ആയാസ രഹിതമായ രീതിയില്‍ ഇരിക്കുക. കൃത്യമായ ഇടവേളകളില്‍ വര്‍ക്ക് ഷോപ്പിലെത്തിച്ച് റഗുലര്‍ സര്‍വ്വീസ് നടത്തണം.

LIVE NEWS - ONLINE

  • 1
    17 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    27 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    45 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    52 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    57 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി