Thursday, April 18th, 2019

സാഹസികതയില്‍ നിന്ന് പിടിവിട്ട് 2000 അടി താഴേക്ക്

മഹാരാഷ്ട്ര സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍നതത്തിനു മുകളില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്ക് വീണ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്

Published On:Aug 4, 2017 | 10:49 am

മുംബൈ: മദ്യ കുപ്പിയുമായി സാഹസികതയുടെ ഉയരങ്ങളില്‍ നിന്ന് പിടിവിട്ട് 2000 അടി താഴ്ചയിലേക്ക് വീഴുന്ന രണ്ട് യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മഹാരാഷ്ട്ര സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍നതത്തിനു മുകളില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്ക് വീണ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏഴ് പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തില്‍ പെട്ട ഇമ്രാന്‍ ഗരാടി(23), പ്രതാപ് റത്തോഡ്(21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. കോലാപൂരിലെ ഒരു കോഴിഫാമിലെ ജീവനക്കാരാണ് ഇവര്‍. അതേസമയം, കനത്ത മഴയും മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
സുഹൃത്തുക്കള്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മദ്യക്കുപ്പികളുമായി ഇവര്‍ മുകളില്‍ സ്ഥാപിച്ച കൈവരിയും കടന്ന് കൊക്കയുടെ അറ്റത്തുള്ള ചെറിയ സ്ഥലത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ കാല്‍വഴുതി പിടിവിട്ട് താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ആദ്യം കൈവരിയില്‍ കയറിയ ഇവര്‍ തിരിച്ചിറങ്ങിയിരുന്നു. പിന്നീട് ഒരാള്‍ വീണ്ടും കയറുന്നതും വിസമ്മതിച്ച് നിന്ന രണ്ടാമത്തെ യുവാവിനെ നിര്‍ബന്ധിച്ച് കയറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്

 

LIVE NEWS - ONLINE

  • 1
    13 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 2
    54 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 3
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 4
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 5
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 6
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 7
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 8
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 9
    7 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി