Tuesday, November 20th, 2018

വയനാട്ടില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

ഭാര്യ മരിച്ചു പോയ മത്തായി മക്കളില്‍ നിന്ന് മാറി തനിച്ചാണ് താമസിച്ചു വന്നിരുന്നത്.

Published On:May 24, 2018 | 3:13 pm

കല്‍പറ്റ: വയനാട് ജില്ലയില്‍ പനമരത്തും തോമാട്ടു ചാലിലുമായി രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്‍ പ്രീത ദമ്പതികളുടെ മകന്‍ ശ്യാം (23) ആണ് മരിച്ചത്. വാഹനം കഴുകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. പഠനത്തിനു ശേഷം ബംഗളൂരുവില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
തോമാട്ടുചാലില്‍ പോക്കാട്ടില്‍ മത്തായിയെ (70) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റബിലൈസറില്‍ നിന്ന് പ്ലഗ് ഊരാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചാണ് മരണമെന്നാണ് സൂചന. ശരീരം ഭാഗികമായി കരുവാളിച്ച നിലയിലാണ്. ഭാര്യ മരിച്ചു പോയ മത്തായി മക്കളില്‍ നിന്ന് മാറി തനിച്ചാണ് താമസിച്ചു വന്നിരുന്നത്.

 

 

LIVE NEWS - ONLINE

  • 1
    41 mins ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    2 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    3 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    6 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    9 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    9 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    10 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല