Wednesday, April 24th, 2019

അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്

Published On:Apr 14, 2019 | 5:29 pm

പട്ടാമ്പി: അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ്, മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരനായ കൃഷ്ണന്‍കുട്ടിയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനായി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീഴുകയായിരുന്നു. സുരേഷിന രക്ഷിക്കാനായി അയല്‍വാസികളായ സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലിറങ്ങിയെങ്കിലും പിന്നാലെ ഇവരും ബോധരഹിതരായി വീണു. തുടര്‍ന്ന് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെത്തിച്ചെങ്കിലും യുവാക്കള്‍ രണ്ടു പേരും മരണപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം