Thursday, September 20th, 2018

പെരുമ്പാവൂരില്‍ 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

എറണാകുളം : കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസും റവന്യൂ ഇന്റലിജന്റ്‌സും അറസ്റ്റു ചെയ്തു. ആലുവ റൂറല്‍ എസ് പി സതീഷ് ബിനോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ കെ എസ ്ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും പുലര്‍ച്ചെ 1.30ഓടെയാണ് കുഴല്‍പ്പണം പിടികൂടിയത്. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി കുഞ്ഞുമുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി … Continue reading "പെരുമ്പാവൂരില്‍ 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍"

Published On:May 3, 2013 | 12:11 pm

എറണാകുളം : കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസും റവന്യൂ ഇന്റലിജന്റ്‌സും അറസ്റ്റു ചെയ്തു. ആലുവ റൂറല്‍ എസ് പി സതീഷ് ബിനോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ കെ എസ ്ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും പുലര്‍ച്ചെ 1.30ഓടെയാണ് കുഴല്‍പ്പണം പിടികൂടിയത്. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി കുഞ്ഞുമുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി ഫോണ്‍ നമ്പറുകളും കണ്ടെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പണം കടത്തിയത്.
കോയമ്പത്തൂരില്‍ നിന്ന് സുബൈര്‍ എന്നയാള്‍ കൊടുത്തു വിട്ട പണമാണിതെന്ന് ഇവര്‍ പോലീസിനോടു വെളിപ്പെടുത്തി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്.
അതേസമയം, പെരുമ്പാവൂര്‍ മേഖലയിലെ തടി വ്യവസായവുമായി ബന്ധപ്പെട്ട് ധാരാളം കള്ളപ്പണം നികുതി വെട്ടിച്ച് എത്തുന്നുണ്ടെന്നാണ് സൂചന. ചെറിയ തുക ബില്ലില്‍ കാണിച്ച് ബാക്കി കുഴല്‍പ്പണമാക്കുന്നത് പെരുമ്പാവൂരിലെ തടി വ്യവസായികള്‍ക്കിടയില്‍ പതിവാണത്രെ. പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറും.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    15 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു