Wednesday, April 24th, 2019

ട്വന്റി20യില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോഹ്‌ലിക്ക്

ഇതുവരെ ഈ നേട്ടം ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു.

Published On:Jul 4, 2018 | 9:12 am

മാഞ്ചസ്റ്റര്‍: ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലാണ് കോഹ്‌ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.
ഇതുവരെ ഈ നേട്ടം ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളില്‍നിന്നായിരുന്നു മക്കല്ലം 2000 റണ്‍സ് നേടിയത്. ട്വന്റി20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോഹ്‌ലി. ന്യൂസിലന്റിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം