Monday, August 26th, 2019

ഓക്‌ലന്റില്‍ ഇന്ത്യ തിരിച്ചടിച്ചു; ജയം ഏഴു വിക്കറ്റിന്

അവസാന മത്സരം ഞായറാഴ്ച.

Published On:Feb 8, 2019 | 3:09 pm

ഓക്‌ലന്റ്: ആദ്യ ട്വന്റി20യിലെ ദയനീയ തോല്‍വിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 1-1 എന്ന നിലയിലായി. പരമ്പര ആര്‍ക്കെന്ന് നിശ്ചയിക്കുന്ന അവസാന മത്സരം ഞായറാഴ്ച നടക്കും.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 159 എന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസമായി. ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 29 പന്തില്‍ 50 റണ്‍സ് നേടിയ രോഹിതും 28 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തും ബാറ്റിംഗില്‍ തിളങ്ങി. എം.എസ്.ധോണി 20 റണ്‍സോടെ പന്തിനൊപ്പം വിജയത്തിന് സാക്ഷിയായി.
നാല് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാനൊപ്പം (30) ഒപ്പണിംഗ് വിക്കറ്റില്‍ രോഹിത് 79 റണ്‍സ് അടിച്ചുകൂട്ടി വിജയത്തിന് അടിത്തറപാകി. മൂന്നാമനായി ക്രീസിലെത്തിയ പന്തും നായകനൊപ്പം അടിച്ചുതകര്‍ത്തതോടെ ജയം അനായാസമായി.

 

LIVE NEWS - ONLINE

  • 1
    2 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 2
    34 mins ago

    കറുപ്പിനഴക്…

  • 3
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 4
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 5
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 6
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 7
    3 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 8
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 9
    3 hours ago

    ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും