Wednesday, April 24th, 2019

ആദ്യ ട്വന്റി 20യില്‍ ഇന്ത്യ

അടുത്ത മത്സരം നവംബര്‍ ആറാം തീയതി ലക്‌നൗവിലാണ്.

Published On:Nov 5, 2018 | 9:17 am

കൊല്‍ക്കത്ത: ഏകദിന പരമ്പര ജയത്തിന് പിന്നാലെ വിന്‍ഡീസിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലും ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പതറിയെങ്കിലും 17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ദിനേഷ് കാര്‍ത്തിക്കിന്റെ അവസരോചിതമായ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായത്.
നേരത്തെ ടോസ് ജയിച്ച ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 63 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഫാബിയന്‍ അല്ലനും27(20) കീമോ പോളും15(13) നടത്തിയ ചെറുത്തു നില്‍പ്പാണ് വിന്‍ഡീസിനെ 100 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 16 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ 45 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങലിലായി. തുടര്‍ന്ന് മനീഷ് പാണ്ഡെയും(24) ദിനേഷ് കാര്‍ത്തിക്കും(31) നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ ലക്ഷ്യത്തോടടുപ്പിച്ചു. സ്‌കോര്‍ 85 നില്‍ക്കെ മനീഷ് പാണ്ഡെ പുറത്തായെങ്കിലും പിന്നീട് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്ത്യ ജയിച്ചു കയറി. മുന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം നവംബര്‍ ആറാം തീയതി ലക്‌നൗവിലാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    8 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    11 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം