Thursday, April 26th, 2018

ടിവിഎസ് വിഗൊ സ്‌കൂട്ടറിന്റെ വില കുറഞ്ഞു

രണ്ടായിരം രൂപയാണ് കുറഞ്ഞത്

Published On:Apr 9, 2018 | 11:23 am

ടിവിഎസ് വിഗൊ സ്‌കൂട്ടറിന്റെ വില കുറഞ്ഞു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറഞ്ഞത്. 52,165 രൂപയായിരുന്നു മോഡലിന്റെ മുമ്പത്തെ വില. എന്നാല്‍ 50,165 രൂപയാണ് ടിവിഎസ് വിഗൊയുടെ പുതുക്കിയ വില. സ്‌കൂട്ടറിന്റെ വില്‍പന കൂട്ടുകയാണ് പുതിയ നടപടിയിലൂടെ ടിവിഎസിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരി മാസം വില്‍പനയില്‍ വന്‍ ഇടിവാണ് വിഗൊ രേഖപ്പെടുത്തിയത്.
109.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ടിവിഎസ് വിഗൊയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8 bhp കരുത്തും 8.4 Nm torque ഉം സൃഷ്ടിക്കാനാവും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 12 ഇഞ്ച് ബ്ലാക് അലോയ് വീലുകള്‍ എന്നിവ വിഗൊയുടെ വിശേഷങ്ങളാണ്. 16 ലിറ്ററാണ് സ്റ്റോറേജ്. മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ടും സ്‌കൂട്ടറിലുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    15 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു