Thursday, September 19th, 2019

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍

പുതിയ 2019 സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് 53,437 രൂപയാണ് എക്സ്ഷോറൂം വില

Published On:Sep 10, 2019 | 9:27 am

ടിവിഎസ് മോട്ടോര്‍ കമ്പനി സ്റ്റാര്‍ സിറ്റി പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 2019 സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് 53,437 രൂപയാണ് എക്സ്ഷോറൂം വില. എന്‍ട്രി ലെവല്‍ മാസ്-മാര്‍ക്കറ്റ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ എന്തെങ്കിലും വാഗ്ദാനം ചെയ്യുകയാണ് സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കുന്നതുവഴി കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ കളര്‍ സ്‌കീം ബൈക്കിന്റെ സ്‌റ്റൈലിംഗ് ഘടകം വര്‍ധിപ്പിക്കുന്നു. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യുവല്‍-ടോണ്‍ സ്പെഷ്യല്‍ എഡിഷന്‍ വെള്ളയും കറുപ്പും നിറമടങ്ങിയ ഫിനിഷോടെയാണ് വരുന്നത്.
110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ഇത് 7,000 rpm-ല്‍ 8.2 bhp കരുത്തും 5,000 rpm-ല്‍ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍ സംവിധാനം, ഹണികോമ്പ് ടെക്‌സ്ചര്‍ഡ് സൈഡ് പാനലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മഫ്‌ലര്‍ ഘടകങ്ങള്‍, അലുമിനിയം ഗ്രാബ് റെയിലുകള്‍, കറുത്ത അലോയ് വീലുകള്‍, 3D ചിഹ്നം, സ്‌പോര്‍ട്ടിയായ ടെയില്‍ ലാമ്പുകള്‍, സോഫ്റ്റ് ടച്ച് സ്വിച്ച്ഗിയറുകള്‍, തുടങ്ങിയവയെല്ലാം ഈ സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രത്യേകതകളാണ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് അഞ്ച് തവണ ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമായാണ് കമ്മ്യൂട്ടര്‍-സെഗ്മെന്റ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    34 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി