Thursday, November 15th, 2018

ടിവിഎസ് സ്പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി

പേര് സൂചിപ്പിക്കുന്നത് പോലെ സില്‍വര്‍ അലോയ് വീലുകളാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണവും

Published On:Apr 26, 2018 | 9:05 am

ടിവിഎസ് സ്പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. ബ്ലാക് സില്‍വര്‍, വൊള്‍ക്കാനോ റെഡ് നിറങ്ങളിലാണ് പുതിയ സില്‍വര്‍ അലോയ് എഡിഷന്‍ ലഭിക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ സില്‍വര്‍ അലോയ് വീലുകളാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണവും. സാധാരണ ടിവിഎസ് സ്പോര്‍ടുകളുടെ അലോയ് നിറം കറുപ്പാണ്.
99.7 സിസി എയര്‍കൂള്‍ഡ്, ഡ്യൂറാലൈഫ് എഞ്ചിനിലാണ് പുതിയ ടിവിഎസ് സ്പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്റെ ഒരുക്കം. എഞ്ചിന് പരമാവധി 7.3 bhp കരുത്തും 7.5 Nm torquem സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. ഇക്കോ, പവര്‍ മോഡുകള്‍ ഇക്കണോമീറ്ററിന്റെ ഭാഗമായി ബൈക്കില്‍ ലഭ്യമാണ്. പത്തു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യൂവല്‍ ഷോക്ക് അബ്സോര്‍ബറുകളും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗിന് സ്ഥിതിചെയ്യുന്നത്.
44,961 രൂപയാണ് ടിവിഎസ് സ്പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്റെ എക്സ്ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ടുള്ള സ്പോര്‍ട് സില്‍വര്‍ എഡിഷന് 46,857 രൂപയാണ് എക്‌സ്‌ഷോറൂം വില.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    4 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    7 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    9 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    10 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    11 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി