Tuesday, October 16th, 2018

പുതിയ അപാച്ചെ RR 310 ന്റെ ടീസര്‍ ടിവിഎസ് പുറത്തിറക്കി

ഡിസംബര്‍ 6 ന് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും

Published On:Dec 4, 2017 | 12:08 pm

ടിവിഎസ് അപാച്ചെ RR 310 വരവ് കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികള്‍. 2017 ഡിസംബര്‍ 6 ന് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. എന്നാല്‍ അപാച്ചെ RR 310 ന്റെ വരവിന് മുമ്പെ തന്നെ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ ടിവിഎസ് പുറത്ത് വിട്ടിരിക്കുകയാണ്. എന്തായാലും ടീസര്‍ കലക്കിയിട്ടുണ്ട്. അപാച്ചെയുടെ പുതിയ മുഖരൂപത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍. ഫ്രണ്ട് പ്രൊഫൈലിനൊപ്പം എഞ്ചിന്‍ കെയ്സിങ്ങും ഫെയറിങ്ങും ടെയില്‍ എന്‍ഡും ടീസറില്‍ മിന്നിമറയുന്നുണ്ട്. ടീസറില്‍ സ്പോര്‍ടി റെഡ് കളര്‍ സ്‌കീമിലാണ് അപാച്ചെ RR 310 കാണപ്പെടുന്നത്.
ബിഎംഡബ്ല്യു 310 R നിന്നും കടമെടുത്ത് 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാകും അപാച്ചെ RR 310 അണിനിരക്കുക. 9,500 rpm ല്‍ 34 bhp കരുത്തും, 7,500 rpm ല്‍ 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കകുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാവും അപാച്ചെ RR 310 ന്റെ ഫീച്ചറുകള്‍. ബിഎംഡബ്ല്യു G310R നെ അടിസ്ഥാനപ്പെടുത്തിയാണ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍ ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കെടിഎം RC390, കവാസാക്കി നിഞ്ച 300, ബെനലി 302 R എന്നിവരോടാണ് പുതിയ അപാച്ചെ RR 310 ഏറ്റുമുട്ടുക.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 2
    20 mins ago

    ഇന്ധന വില ഇന്നും കൂടി

  • 3
    23 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 4
    26 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 5
    1 hour ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 6
    1 hour ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 7
    1 hour ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

  • 8
    3 hours ago

    ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു

  • 9
    3 hours ago

    പതിനേഴുകാരിയുടെ ആത്മഹത്യ; വീട്ടമ്മ അറസ്റ്റില്‍