Tuesday, April 23rd, 2019

വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം ; സഭ ഇന്നും പിരിഞ്ഞു

തിരു : ഗണേഷ്‌കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംദിവസവും ഇതേവിഷയത്തില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടു. ഇന്നലെ ചോദ്യോത്തരവേളയോട് സഹകരിച്ച പ്രതിപക്ഷം ഇന്ന് പക്ഷെ, അതിനു പോലും തയ്യാറായില്ല. ശൂന്യവേളയില്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ശൂന്യവേളയില്‍ അബ്ദുസമദ് സമദാനിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ചട്ടം മറികടന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സബ്മിഷനുമായി എഴുന്നേറ്റു. എന്നാല്‍ പ്രതിപക്ഷനേതാവിന് … Continue reading "വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം ; സഭ ഇന്നും പിരിഞ്ഞു"

Published On:Apr 3, 2013 | 11:31 am

തിരു : ഗണേഷ്‌കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംദിവസവും ഇതേവിഷയത്തില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടു. ഇന്നലെ ചോദ്യോത്തരവേളയോട് സഹകരിച്ച പ്രതിപക്ഷം ഇന്ന് പക്ഷെ, അതിനു പോലും തയ്യാറായില്ല. ശൂന്യവേളയില്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
ശൂന്യവേളയില്‍ അബ്ദുസമദ് സമദാനിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ചട്ടം മറികടന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സബ്മിഷനുമായി എഴുന്നേറ്റു. എന്നാല്‍ പ്രതിപക്ഷനേതാവിന് അനുവദിച്ച സമയത്തിന് മുമ്പ് സബ്മിഷന്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് ആദ്യം സബ്മിഷന് അവതരണാനുമതി തേടിയത് മറ്റൊരു വിഷയത്തിലാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി രാജിവക്കെണമെന്നാവശ്യപ്പെടുന്ന സബ്മിഷന് ഇന്നു കാലത്ത് 8.15ന് മാത്രമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയതെന്നും സ്പീക്കര്‍ അറിയിച്ചു. സബ്മിഷനു മാത്രമേ മറുപടി പറയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തുടര്‍ന്ന് സബ്മിഷന്‍ അനുവദിക്കാതിരുന്ന സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടു. പിന്നീട് സ്പീക്കര്‍ യു ഡി എഫ് അംഗങ്ങളുമായി ചേംബറില്‍ ചര്‍ച്ച നടത്തി.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    9 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    11 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍