Friday, July 19th, 2019

അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ട്രംപിനെ ക്ഷണിച്ചതായി സൂചന

2015ലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തിരുന്നു.

Published On:Jul 13, 2018 | 10:05 am

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചതായി സൂചന. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ചടങ്ങിനെത്തിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്ത്യയുടെ ക്ഷണത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന 2015ലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തിരുന്നു.
അതേസമയം, വ്യാപാരനയത്തിലടക്കം തുടരുന്ന ഭിന്നതകള്‍ക്കിടെ ട്രംപിനെ ചടങ്ങിനെത്തിക്കുന്നത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ ഇന്ത്യക്ക് അമേരിക്ക ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2+2 കൂടിക്കാഴ്ചയില്‍ നിന്നും അമേരിക്ക അവസാന നിമിഷമാണ് പിന്മാറിയത്.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ ബറാക് ഒബാമയും തൊട്ടടുത്ത വര്‍ഷം അപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളാണ്ടേയുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. 2017ല്‍ അബുദാബി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹിയാനായിരുന്നു മുഖ്യാതിഥി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആസിയാനില്‍ അംഗങ്ങളായ 10 രാജ്യങ്ങളിലെ തലവന്മാരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  3 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  5 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  6 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  9 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  10 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  10 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  10 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  10 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം