Tuesday, December 18th, 2018

പഴയ കാര്യങ്ങള്‍ അപ്രസക്തം: കിം, നല്ല ഫലം ഉളവാക്കും: ട്രംപ്

ചരിത്രം വഴിമാറിയ കൂടിക്കാഴ്ച, സ്വാഗതം ചെയ്ത് ഇന്ത്യ

Published On:Jun 12, 2018 | 10:49 am

സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കിയ അമേരിക്ക-ഉത്തര കൊറിയ തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. ഇന്ത്യന്‍ സമയം ആറു മണിയോടെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച നടന്നത്. നയതന്ത്ര കൂടിക്കാഴ്ചക്ക് മുമ്പ് സൗഹൃദ കൂടിക്കാഴ്ച നടന്നു.സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് കൂടിക്കാഴ്ച. ഇരു നേതാക്കളും ആദ്യമായി പരസ്പരം കണ്ടു മുട്ടിയപ്പോള്‍ കൈകൊടുത്താണ് അകത്തേക്ക് പ്രവേശിച്ചത്. സൗഹൃദ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞത് അടഞ്ഞ അധ്യായമെന്നും പഴയ കാര്യങ്ങളെല്ലാം അപ്രസക്തമായെന്നും കിം വ്യക്തമാക്കി.
കൂടിക്കാഴ്ച നല്ല ഫലം ഉളവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരു നേതാക്കളുടെയും സൗഹൃദ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ച്. ആണവ നിരായുധീകരണം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ലോകം ആണവ യുദ്ധ ഭീഷണിയുടെ നിഴലിലാവുകയും ചെയ്ത സാഹചര്യത്തിന് പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ചക്ക് തയാറായത്.
കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. ലോകത്ത് സമാധാനം പുലരാന്‍ ചര്‍ച്ചയുടെ ഫലം പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    17 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി