Friday, October 19th, 2018

ചര്‍ച്ച വിജയിച്ചാല്‍ കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും: ട്രംപ്

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് ട്രംപ്-കിം കൂടിക്കാഴ്ച

Published On:Jun 8, 2018 | 9:07 am

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സിംഗപ്പൂരില്‍ ഈ മാസം 12നാണ് കിം-ട്രംപ് കൂടിക്കാഴ്ച.
ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയാറാവണമെന്നാണ് യുഎസിന്റെ ആവശ്യം. ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയക്ക് മേല്‍ ഒരു തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കില്ല. കിമ്മുമായുള്ള ചര്‍ച്ചക്ക് ഒരുങ്ങിയിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയയുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ കിം-ട്രംപ് ചര്‍ച്ച സഹായിക്കുമെന്ന് ആബെ പറഞ്ഞു. ഉത്തരകൊറിയയുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാണെന്നും ആബെ പറഞ്ഞു.
കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് നടക്കുന്നത്. വന്‍ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂര്‍ സര്‍ക്കാര്‍ ഒരുക്കിയത്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    4 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    8 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    9 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല