Wednesday, November 14th, 2018

ട്രംപും പുടിനും വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് സര്‍വെ

സിബിഎസ് ന്യൂസ് പോള്‍ നടത്തിയ മറ്റൊരു സര്‍വേയിലും ഇതിന് സമാനമായ അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്.

Published On:Jul 24, 2018 | 9:33 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് അമേരിക്കയില്‍ നടത്തിയ അഭിപ്രായ സര്‍വേ. അമേരിക്കന്‍ ബാരോമീറ്റര്‍ സര്‍വേയിലാണ് ഇരുവരും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച പരാജയമായിരുന്നു എന്ന അഭിപ്രായത്തെ ശരിവെക്കും വിധമുള്ള ഫലമുണ്ടായത്.
ജൂലൈ 21-22 തീയതികളിലായി നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ 54 ശതമാനം പേരാണ് ഇത്തരത്തില്‍ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് അഭിപ്രായപ്പെട്ടത്. 46 ശതമാനം പേര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തുകയും ചെയ്തു. 10,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് 61 ശതമാനം പേര്‍ അഭിപ്രായപ്പെടുകയുണ്ടായി.
സിബിഎസ് ന്യൂസ് പോള്‍ നടത്തിയ മറ്റൊരു സര്‍വേയിലും ഇതിന് സമാനമായ അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്. പുടിനുമായുള്ള കൂടിക്കാഴ്ചയെ ട്രംപ് സമീപിച്ച രീതി ശരിയായില്ലെന്നും ട്രംപിനുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ പുടിനായെന്നുമാണ് ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 32 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ എതിര്‍ക്കാതിരുന്നത്. നിരവധി പേര്‍ സിബിഎസ് സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    3 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 5
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 6
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 7
    5 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 8
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    7 hours ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍