Thursday, June 21st, 2018

ചരിത്രം വഴിമാറി; ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും യുദ്ധസമാന സാഹചര്യങ്ങള്‍ക്കും ഒടുവിലാണ് കിമ്മും ട്രംപും തമ്മില്‍ കൂടിക്കാഴ്ചക്ക് വേദി ഒരുങ്ങിയത്.

Published On:Jun 12, 2018 | 9:11 am

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്ച അവസാനിച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചരിത്ര കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് തെല്ലം സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍വിധികള്‍ ഇരു രാജ്യങ്ങളുടെയും മുന്നില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇപ്പോള്‍ അവയൊക്കെ മറികടക്കാനായി. ഇത് വളരെ നല്ലൊരു കാര്യമാണെന്നും കിം പറഞ്ഞു. തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കൂടിക്കാഴ്ചനടന്നു. ഇതിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടാകും. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും യുദ്ധസമാന സാഹചര്യങ്ങള്‍ക്കും ഒടുവിലാണ് കിമ്മും ട്രംപും തമ്മില്‍ കൂടിക്കാഴ്ചക്ക് വേദി ഒരുങ്ങിയത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    16 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍