Sunday, July 22nd, 2018

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി അനുമതി

ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്.

Published On:Dec 5, 2017 | 8:00 am

വാഷിങ്ടണ്‍: സുരക്ഷാഭീഷണിയുടെ പേരില്‍ ആറ് മുസ്ലിം ഭുരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രീം കോടതിയുടെ അനുമതി. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. പരിഷ്‌കരിച്ച യാത്രാ വിലക്കിന് അനുമതി നല്‍കണമെന്ന ട്രംപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിനു കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ നിയമത്തിന്റെ കടമ്പകള്‍ ഇനിയുമുണ്ട്. ജനുവരിയിലാണ് ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ആ ഉത്തരവില്‍ ഇറാക്കിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു. സെപ്റ്റംബറില്‍ ഇത് പുതുക്കി മൂന്നു രാജ്യങ്ങളിലുള്ളവര്‍ക്കു കൂടി യുഎസില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ട്രംപ് വീണ്ടും ഉത്തരവിറക്കി. അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി