Saturday, April 20th, 2019

മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കും

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി കൊണ്ട് അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ പ്രസ്താവിച്ചിരുന്നു.

Published On:Aug 2, 2017 | 12:34 pm

 

വാഷിംഗ്ടണ്‍: ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം അനിവാര്യമാണെങ്കില്‍ അതിനും മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദീര്‍ഘദൂര ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനെക്കാളും നല്ലത് യുദ്ധത്തിലൂടെ അവരെ തകര്‍ക്കുന്നതാണെന്ന് ട്രംപ് പറഞ്ഞതായി റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ ലിന്‍ഡി ഗ്രഹാം അറിയിച്ചു. അമേരിക്കയെ ലക്ഷ്യം വച്ചുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണത്തില്‍ നിര്‍ണായക സ്വാധീന ശക്തിയുള്ള വ്യക്തിയാണ് ഗ്രഹാം. അതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്. കഴിഞ്ഞ ആഴ്ച പുതുതായി മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു കൊണ്ട് അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ പ്രസ്താവിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും