Saturday, September 22nd, 2018

ട്രോനക്‌സ് വണ്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

49,999 രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില

Published On:Jul 17, 2018 | 10:32 am

ട്രോനക്സ് മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളായ ട്രോനക്‌സ് വണ്‍ ഇലക്ട്രിക്് സൈക്കിള്‍ വിപണിയില്‍. 49,999 രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില. കമ്പനി ഈ ാേഡലിനെ സ്മാര്‍ട് ബൈക്കെന്നാണ് വിശേഷിപ്പിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ക്രോസ്ഓവര്‍ ബൈക്കാണിത്. ട്രോനക്സ് വണ്‍ ഇലക്ട്രിക് സൈക്കിളിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. ക്രോസ് ഓവര്‍ സൈക്കിളിന്റെ വിതരണം അടുത്തയാഴ്ച മുതല്‍ ട്രോനക്‌സ് മോട്ടോര്‍സ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. TBike സ്മാര്‍ട്‌ഫോണ്‍ ആപ്പുമായി സൈക്കിളിനെ കണക്ട് ചെയ്യാന്‍ ഉടമകള്‍ക്ക് കഴിയും.
250 വാട്ട്സ് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. ഇതിനായി 36 വോള്‍ട്ട് 13.6 Ah ലിതിയം 500 വാട്ട്സ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. റിമൂവബിള്‍ ബാറ്ററിയാണിത്. ബാറ്ററിയില്‍ മാത്രമാണെങ്കില്‍ ഒരു തവണ ചാര്‍ജു ചെയ്താല്‍ ഒറ്റയടിക്ക് 50 കി.മീ ട്രോനക്സ് വണ്‍ സഞ്ചരിക്കും. ഇനി ഇലക്ട്രോണിക് ഗിയര്‍ അസിസ്റ്റ് മോഡിലാണെങ്കില്‍ 75 മുതല്‍ 85 കി.മീ വരെയും ഇത് ഓടും. മണിക്കൂറില്‍ 25 കി.മീ ആണ് പരമാവധി വേഗം. 3 ഇലക്ട്രിക് ഗിയറുകളും 6-സ്പീഡ് ഷിമാനോ ഷിഫ്റ്റേഴ്സുമടക്കം ഒന്നിലധികം റൈഡിങ് മോഡുകള്‍ എന്നിവ ഇതിന്റെ ഫീച്ചറുകളാണ്. നിലവില്‍ മുംബൈ, ഗോവ, പുണെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ട്രോനക്സ് വണ്ണിന്റെ വില്‍പ്പനയുള്ളത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    4 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    9 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    9 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    9 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള