Sunday, July 21st, 2019

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക.

Published On:Jun 9, 2018 | 8:20 am

ബേപ്പൂര്‍: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്.
ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനങ്ങള്‍ക്കും ആഴക്കടലില്‍ പോകുന്നതിന് തടസ്സമുണ്ടാകില്ല. യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനത്തിന് നിരോധനം വരുന്നതോടെ നിരവധി മീന്‍പിടിത്ത തൊഴിലാളികളുടെയും അനുബന്ധ മേഖലയിലുള്ളവരുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെയും വിശ്രമത്തിന്റെയും നാളുകളാണ്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്. 450ഓളം ബോട്ടുകളാണ് മീന്‍പിടിത്തത്തിനായി ഇവിടെനിന്ന് പുറപ്പെടുന്നത്. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം 27,500 ഓളം തൊഴിലാളികള്‍ ജില്ലയില്‍ നേരിട്ട് മത്സ്യബന്ധന മേഖലയിലുണ്ട്. ട്രോളിംഗ് നിരോധനത്തോടെ ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ ഒരുമിച്ച് നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്ത പ്രദേശങ്ങളായ കരുവന്‍ തിരുത്തി, ബി.സി റോഡിലെ ചീര്‍പ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇനി മുതല്‍ കെട്ടിയിടുക.
ഈ കാലയളവില്‍ കുറേ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ബേപ്പൂരിലെ വിവിധ യാര്‍ഡുകളിലും കൊച്ചിയിലെ മുനമ്പം ഹാര്‍ബറിലേക്കും കൊണ്ടുപോകും. ട്രോളിങ് നിരോധനം കണക്കുകൂട്ടി എല്ലാ ബോട്ടുകളും കരയ്‌ക്കെത്തിയതോടെ ജി.പി.എസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കി. നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ഇന്നു മുതല്‍ കൂടുതല്‍ പൊലീസി!ന്റെ സേവനം ഉറപ്പാക്കും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു