Thursday, April 25th, 2019

ആദിവാസി കുടുംബത്തിന്റെ സ്ഥലം കയ്യേറിയെന്ന് പരാതി

കല്‍പ്പറ്റ: ആദിവാസി കുടുംബത്തിന്റെ സ്ഥലം കയ്യേറി അയല്‍വാസി ചുറ്റുമതില്‍ കെട്ടിയെന്ന് പരാതി.അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പോത്തുകെട്ടി കുറുമകോളനിയിലെ പരേതനായ അച്യുതന്റെ ഭൂമിയാണ് കയ്യേറിയതത്രെ. മൂന്നുവര്‍ഷം മുമ്പാണ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ അയല്‍വാസി മതില്‍ കെട്ടിയതെന്ന് അച്യുതന്റെ മകള്‍ വത്സയും ആദിവാസി സംഘടനാ നേതാക്കളും പത്രസമ്മേളനത്തില്‍ ആരോപിച്ചു. അച്യുതന്റെ 55 സെന്റ് ഭൂമിയിലെ പത്തുസെന്റാണ് കയ്യേറിയത്. സ്ഥലം അളന്നുതിരിക്കാനായി സര്‍വേ നടത്തിയപ്പോഴാണ് ഭൂമി അയല്‍വാസി കയ്യേറിയതായി കണ്ടെത്തിയതെന്ന് ഇവര്‍ പറഞ്ഞു. വത്സയുടെ എന്നാല്‍ സഹോദരന്‍ സ്ഥലം വിട്ടുനല്‍കിയതായി കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് അയല്‍വാസിയുടെ … Continue reading "ആദിവാസി കുടുംബത്തിന്റെ സ്ഥലം കയ്യേറിയെന്ന് പരാതി"

Published On:Oct 22, 2013 | 2:58 pm

കല്‍പ്പറ്റ: ആദിവാസി കുടുംബത്തിന്റെ സ്ഥലം കയ്യേറി അയല്‍വാസി ചുറ്റുമതില്‍ കെട്ടിയെന്ന് പരാതി.അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പോത്തുകെട്ടി കുറുമകോളനിയിലെ പരേതനായ അച്യുതന്റെ ഭൂമിയാണ് കയ്യേറിയതത്രെ. മൂന്നുവര്‍ഷം മുമ്പാണ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ അയല്‍വാസി മതില്‍ കെട്ടിയതെന്ന് അച്യുതന്റെ മകള്‍ വത്സയും ആദിവാസി സംഘടനാ നേതാക്കളും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അച്യുതന്റെ 55 സെന്റ് ഭൂമിയിലെ പത്തുസെന്റാണ് കയ്യേറിയത്. സ്ഥലം അളന്നുതിരിക്കാനായി സര്‍വേ നടത്തിയപ്പോഴാണ് ഭൂമി അയല്‍വാസി കയ്യേറിയതായി കണ്ടെത്തിയതെന്ന് ഇവര്‍ പറഞ്ഞു. വത്സയുടെ എന്നാല്‍ സഹോദരന്‍ സ്ഥലം വിട്ടുനല്‍കിയതായി കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് അയല്‍വാസിയുടെ വാദം. പരേതനായ അച്യുതന് വത്സയുള്‍പ്പെടെ മൂന്നുമക്കളാണുള്ളത്. വത്സയുടെ ഒരു സഹോദരന്‍ നേരത്തെ മരണമടഞ്ഞു. അച്യുതന്റെ പേരില്‍ തന്നെയാണ് ഇപ്പോഴും സ്ഥലമുള്ളത്. കയ്യേറ്റക്കാരനെതിരെ ഈ മാസം മൂന്നിന് അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് മെമ്പര്‍ കയ്യേറ്റക്കാരന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    8 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    9 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍