Wednesday, September 19th, 2018

അനധികൃതമായി മരം മുറിച്ചു കടത്തിയെന്ന പരാതി

മാനന്തവാടി: തൃശിലേരി മുത്തുമാരിയില്‍ റവന്യു ഭൂമിയില്‍ നിന്ന് മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ തിരുനെല്ലി പോലീസ് കേസെടുത്തു. മുത്തുമാരി, നരിനിരങ്ങി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത മരംമുറി നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മാനന്തവാടി തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം തൃശിലേരി വില്ലേജ് ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിടിച്ചെടുത്ത മരങ്ങള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മരം മുറി സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരം നിന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച … Continue reading "അനധികൃതമായി മരം മുറിച്ചു കടത്തിയെന്ന പരാതി"

Published On:May 4, 2018 | 8:04 am

മാനന്തവാടി: തൃശിലേരി മുത്തുമാരിയില്‍ റവന്യു ഭൂമിയില്‍ നിന്ന് മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ തിരുനെല്ലി പോലീസ് കേസെടുത്തു. മുത്തുമാരി, നരിനിരങ്ങി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത മരംമുറി നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മാനന്തവാടി തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം തൃശിലേരി വില്ലേജ് ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിടിച്ചെടുത്ത മരങ്ങള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മരം മുറി സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരം നിന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തിരുനെല്ലി എസ്‌ഐ ബിജു ആന്റണി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    44 mins ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 2
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 3
    13 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 4
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 5
    17 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 6
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 7
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 8
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 9
    21 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍