Friday, May 25th, 2018

എന്ന് തീരും ഈ യാത്രാദുരിതം

വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തടസങ്ങളുണ്ടാവുക സ്വാഭാവികം. തടസങ്ങള്‍ വരുമ്പോള്‍ ഇട്ടിട്ടുപോയാല്‍ അതവിടെ കിടക്കും. അത് മാറ്റാന്‍ ശ്രമം നടത്തിയാല്‍ വിജയിക്കും. തടസങ്ങള്‍ നീക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ചെറുവത്തൂരിനടുത്ത പടന്നയില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ് ഈ വിവരം. മുഖ്യമന്ത്രി വെളിപ്പെടുത്തിയത് സത്യമാണെങ്കില്‍ ജില്ലയില്‍ രണ്ട് സുപ്രധാന കെ എസ് ടി പി റോഡ് പദ്ധതിക്ക് ഈ ഗതി വരുമോ? ജനം ചോദിക്കുന്നു. പിലാത്തറ-പാപ്പിനിശ്ശേരി … Continue reading "എന്ന് തീരും ഈ യാത്രാദുരിതം"

Published On:May 14, 2018 | 2:11 pm

വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തടസങ്ങളുണ്ടാവുക സ്വാഭാവികം. തടസങ്ങള്‍ വരുമ്പോള്‍ ഇട്ടിട്ടുപോയാല്‍ അതവിടെ കിടക്കും. അത് മാറ്റാന്‍ ശ്രമം നടത്തിയാല്‍ വിജയിക്കും. തടസങ്ങള്‍ നീക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ചെറുവത്തൂരിനടുത്ത പടന്നയില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ് ഈ വിവരം.
മുഖ്യമന്ത്രി വെളിപ്പെടുത്തിയത് സത്യമാണെങ്കില്‍ ജില്ലയില്‍ രണ്ട് സുപ്രധാന കെ എസ് ടി പി റോഡ് പദ്ധതിക്ക് ഈ ഗതി വരുമോ? ജനം ചോദിക്കുന്നു. പിലാത്തറ-പാപ്പിനിശ്ശേരി പാത കെ എസ് ടി പി പദ്ധതിയില്‍ പണി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2015ല്‍ പണി തീരേണ്ടതായിരുന്നു. തുടങ്ങിയത് മുതല്‍ ഒച്ചിന്റെ വേഗതയിലായിരുന്നു. ഇന്നും അത് തുടരുന്നു. പദ്ധതിയുള്‍പ്പെട്ട താവം റെയില്‍വെഗേറ്റ് വഴി കടന്നുപോകുന്നവരുടെ ദുരിതം കാണാനാളില്ല. ഒരു നിയന്ത്രണവുമില്ലാതെ വലിയ ഭാരവാഹനങ്ങളും മീന്‍ ലോറികളും ട്രക്കുകളും രാപകല്‍ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നു. റോഡിലെ ഗതാഗത തടസവും ജനത്തിന്റെ ദുരിതവും ജനപ്രതിനിധികളും സംഘടനകളും നിരവധി തവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. വകുപ്പ് മന്ത്രിക്ക് തന്നെ പലതവണ ഇതുവഴിയുള്ള യാത്രാദുരിതം നേരിട്ട് ബോധ്യപ്പെട്ടതുമാണ്. പക്ഷെ പരിഹാരം ഇന്നും അകലെ. എത്രയും പെട്ടെന്ന് കെ എസ് ടി പി റോഡ് പണിയും പാലം പണിയും തീര്‍ക്കുമെന്ന് പ്രസ്താവനയിറക്കലല്ലാതെ നടപടിയില്ലാത്തത് ജനത്തിന്റെ ദുരിതം ഇരട്ടിയാക്കുന്നു. ട്രെയിന്‍ പോകാനായി താവം ഗേറ്റടച്ചാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും. നിയന്ത്രിക്കാന്‍ പോലീസോ മറ്റ് സേനാ വിഭാഗമോ ഇല്ല. താവം മേല്‍പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ മാത്രമേ ഗതാഗതക്കുരുക്കിനൊരു പരിഹാമാകൂ. ഇതേ സ്ഥിതിയാണ് തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡിനുമുള്ളത്. റോഡ് പണി ഏകദേശം പൂര്‍ത്തിയാകാറായിരിക്കുന്നു. ഇടക്ക് പല സ്ഥലത്തും മെക്കാഡം ടാറിങ്ങില്ലാതെ മാസങ്ങളായി അതേപടി കിടക്കുന്നു. ഏഴു പാലങ്ങള്‍ ആവശ്യമുള്ള പദ്ധതിയാണിത്. ഇതില്‍ എരഞ്ഞോളി പാലം പണി പാതിവഴിയില്‍ ഉപേക്ഷിച്ച് മൂന്നുവര്‍ഷമായി അതേപടി കിടക്കുന്നു. ഇരിട്ടിപാലം പണി തുടങ്ങിയിട്ടെയുള്ളൂ. കൂട്ടുപുഴ പാലം പണി ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍പെട്ട് മുടങ്ങി. പണി പൂര്‍ത്തിയായ മറ്റ് പാലങ്ങളുടെ അനുബന്ധ റോഡുകളുടെ പണിയും ബാക്കിയാണ്. പണി ഇപ്പോള്‍ ഒച്ചിന്റെ വേഗതയില്‍ തന്നെ. എന്ന് തീരുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ജനപ്രതിനിധികള്‍ക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രി സൂചിപ്പിച്ച മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നടപടി ജില്ലയിലെ രണ്ട് കെ എസ് ടി പി റോഡുകളുടെ കാര്യത്തിലും വേണമെന്ന് ജനം ആഗ്രഹിക്കുന്നു. കണ്ണൂര്‍ വിമാനത്താവളം പദ്ധതി നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുന്നു. അപ്പോള്‍ വിമാനയാത്രക്കാര്‍ ആശ്രയിക്കേണ്ട സുപ്രധാന റോഡായ തലശ്ശേരി-വളവുപാറ റോഡ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള നടപടികളാണാവശ്യം.

LIVE NEWS - ONLINE

 • 1
  1 min ago

  ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

 • 2
  29 mins ago

  കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

 • 3
  39 mins ago

  ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

 • 4
  56 mins ago

  സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

 • 5
  1 hour ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 6
  1 hour ago

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

 • 7
  1 hour ago

  നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

 • 8
  2 hours ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 9
  2 hours ago

  കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി